കൗമാര പ്രായം കഴിഞ്ഞിട്ടും മുഖക്കുരു കൂടുന്നോ? ഈ നാല് കാര്യങ്ങള്‍ ശ്രദ്ധിക്കാം

കൗമാരപ്രായത്തില്‍ മുഖക്കുരു വന്നിട്ടില്ലാത്ത മിക്ക സ്ത്രീകള്‍ക്കും യുവത്വത്തിലേക്കെത്തുമ്പോള്‍ മുഖക്കുരു വരാറുണ്ട്. ചര്‍മത്തില്‍ അകാരണമായ പാടുകള്‍, ചുവന്ന കുരുക്കള്‍ തുടങ്ങിയവയൊക്കെ 30കളിലും 40കളിലുമൊക്കെ സ്ത്രീകള്‍ക്ക് വരുന്നതായി കണ്ടുവരുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന മുഖക്കുരുവില്‍ നിന്ന് വ്യത്യസ്തമാണിത്.(4 ways to prevent adult acne)
സാധാരണയായി മുഖത്തെ ടി-സോണില്‍ പലര്‍ക്കും മുഖക്കുരു വരാറുണ്ട്. അതായത്, നെറ്റി, മൂക്ക്, താഴത്തെ കവിള്‍, താടി, ചുണ്ടുകള്‍ എന്നീ ഭാഗങ്ങളില്‍. ചിലര്‍ക്ക് ഇത് പുറത്തും തോളിലും ഉണ്ടാകാറുണ്ട്.
മുതിര്‍ന്നവരില്‍ കാണുന്ന മുഖക്കുരു കുറയ്ക്കാന്‍ നാല് മാര്‍ഗങ്ങള്‍ പറയുകയാണ് പോഷകാഹാര വിദഗ്ധയായ ഡോ.രുജുത ദിവാകര്‍.
- സമ്മര്‍ദം കുറയ്ക്കുക.
മുതിര്‍ന്നവരിലെ മുഖക്കുരുവിന് പലപ്പോഴും കാരണമാകുന്ന ഒന്നാണ് മാനസിക സമ്മര്‍ദം. നിരവധി കാര്യങ്ങള്‍ ദൈനംദിനം ചെയ്തുതീര്‍ക്കേണ്ടി വരുന്നതിനാല്‍ ചര്‍മ സംരക്ഷണത്തിന് പലരും സമയം കണ്ടെത്തില്ല. സ്വന്തം കാര്യത്തിന് വേണ്ടി എല്ലാ സമ്മര്‍ദങ്ങളും മാറ്റിവയ്ക്കാവുന്നതാണ്.
Read Also: ഉറക്കം ഉണർന്നാലും അവശത തോന്നാറുണ്ടോ ? ആരോഗ്യ വിദഗ്ധർക്ക് ചിലത് പറയാനുണ്ട്
- ഉറക്കം
നല്ല ഉറക്കമാണ് ചര്‍മ പ്രശ്‌നങ്ങളെ മറികടക്കാന്‍ മറ്റൊരു മാര്‍ഗം. 8-9 മണിക്കൂറെങ്കിലും ഇതിനായി കിടന്നുറങ്ങണമെന്നാണ് ഡോ.രുജുത ദിവാകര്‍ പറയുന്നത്. ഉറങ്ങുമ്പോള്‍ ശരീരത്തിലെ ഹോര്‍മോണുകള്‍ നിയന്ത്രിക്കപ്പെടുന്നു. ചര്‍മം മെച്ചപ്പെടുമ്പോള്‍ ശരീരത്തിലെ മറ്റെല്ലാം മെച്ചപ്പെടുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
3.വ്യായാമം
ചര്‍മ സംരക്ഷണത്തിനായി 30 നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ വ്യായാമം ചെയ്യുന്നുണ്ടെന്ന് കൂടി ഉറപ്പാക്കണം. പേശികളും അസ്ഥികളും ചലിപ്പിച്ചുകൊണ്ടുള്ള വ്യായാമ രീതികള്‍ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നു. എല്ലാ ദിവസവും നിശ്ചിത സമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക.
4.ആഹാരം
കൊഴുപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള ആഹാര രീതി പരീക്ഷിക്കുകയെന്നതാണ് മുതിര്‍ന്നവരിലെ മുഖക്കുരു പരിഹരിക്കാന്‍ മറ്റൊരു മാര്‍ഗം.
Story Highlights: 4 ways to prevent adult acne
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here