Advertisement

ഉറക്കം ഉണർന്നാലും അവശത തോന്നാറുണ്ടോ ? ആരോഗ്യ വിദഗ്ധർക്ക് ചിലത് പറയാനുണ്ട്

November 8, 2022
Google News 2 minutes Read
feel tired after sleeping sleep disorders

ഉറക്കം ഉണർന്ന് എഴുനേറ്റ് കഴിഞ്ഞാൽ എന്താണ് തോന്നാറ് ? ഉന്മേഷമാണോ അതോ ഇനിയും ഉറങ്ങണമെന്ന ആഗ്രഹവും അവശതയുമോ ? ഈ ക്ഷീണത്തെ നിസാരമായി കാണരുതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ( feel tired after sleeping sleep disorders )

ഒരാൾ ഏറ്റവും കുറഞ്ഞത് 7 മണിക്കൂർ ഉറങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്. സ്റ്റാറ്റിസ്റ്റ പുറത്ത് വിട്ട സർവേ പ്രകാരം 45% അമേരിക്കക്കാർ 7 മുതൽ 8 മണിക്കൂർ വരെ രാത്രി ഉറങ്ങുന്നുണ്ട്. പക്ഷേ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ക്ഷീണം ഇവർക്ക് അനുഭവപ്പെടുന്നു. 27 ശതമാനം പേർ ഉറങ്ങി എഴുനേൽക്കുന്നത് തന്നെ ക്ഷീണത്തോടെയാണ്. ആഴ്ചയിൽ നാല് ദിവസമോ അതിൽ കൂടുതൽ ദിവസമോ ഇവർക്ക് ക്ഷീണം തോന്നാറുണ്ട്.

രാവിലെ മുതൽ വൈകീട്ട് വരെ ഓഫിസിൽ ചെലവഴിച്ച് രാത്രി കട്ടിലിലേക്ക് വീഴുമ്പോൾ തന്നെ ചിലർ ഉറങ്ങിപ്പോകും. അല്ലെങ്കിൽ കുടുംബവുമൊത്ത് ഒരു സിനിമ കാണാനിരുന്ന്, ആദ്യ സീൻ തുടങ്ങും മുൻപേ തന്നെ ചിലർ ഉറങ്ങിപ്പോകും. ഇത് സാധാരണയാണെന്നാകും ചിന്ത. എന്നാൽ ഇത് ഒരു പക്ഷേ ഗുരുതര ഉറക്ക പ്രശ്‌നത്തിന്റെ ലക്ഷണമായിരിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Read Also: ഉറക്കം അഞ്ച് മണിക്കൂറില്‍ താഴെയാണോ? സൂക്ഷിക്കുക, കാത്തിരിക്കുന്നത് മാറാ രോഗങ്ങളെന്നു പഠനം

ഉറക്കം തലച്ചോറിന്റെ പ്രവർത്തനത്തിന് അനിവാര്യമാണെന്ന് നാഷ്ണൽ സ്ലീപ് ഫൗണ്ടേഷൻ പറയുന്നു. ഉറക്കം കുറയുന്നത് ശരീരത്തിനേയും മനസിനേയും വല്ലാതെ ബാധിക്കും. ഏകാഗ്രത കുറവ്, പ്രതികരണം കുറയുക, മുഡ് ചേഞ്ച് എന്നിവ ഉറക്ക കുറവ് കാരണം വന്നേക്കാം.

ചിലർ ഉറങ്ങുമ്പോൾ കൂർക്കം വലിച്ച് ഉറങ്ങും. പക്ഷേ ഉറങ്ങി എഴുനേൽക്കുമ്പോഴും ക്ഷീണമായിരിക്കും. ഇത് ചിലപ്പോൾ സ്ലീപ്പ് അപ്‌നിയയുടെ ലക്ഷണമായിരിക്കാം. ഇത്തരക്കാർ ഉറക്കത്തിനിടെ ഇടയ്ക്കിടെ ശ്വാസം നിൽക്കുകയും വീണ്ടും തുടങ്ങുകയും ചെയ്യും. സ്ലീപ്പ് അപ്‌നിയ ഉയർന്ന രക്തസമർദം, ഹൃദ്രോഗങ്ങൾ, സ്‌ട്രോക്ക് എന്നിവയിലേക്ക് വഴിതെളിക്കും. ഇതിന് ചികിത്സയുള്ളതിനാൽ ആശങ്കപ്പെടേണ്ടതില്ല.

തലവേദനയോടെ ഉറക്കം ഉണരുന്നതും സ്ലീപ് ഡിസോർഡറിനെ സൂചിപ്പിക്കുന്നു. സ്ലീപ് അപ്‌നിയയുടെ ലക്ഷണമാണ് തലവേദന. ഉറക്കത്തിൽ പല്ല് കടിക്കുന്നതും തലവേദനയ്ക്ക് കാരണമായേക്കാം. ഉത്കണ്ഠ, പിരിമുറുക്കം, അമിത മദ്യപാനം, എന്നിവ പല്ല് കടിക്കുന്നതിന് കാരണമായേക്കാം. ഇത്തരം പല്ല് കടിയെ വൈദ്യശാസ്ത്രത്തിൽ വിളിക്കുന്നത് സ്ലീപ് ബ്രക്‌സിസം എന്നാണ്. ഈ പ്രശ്‌നം അലട്ടുന്നവർക്ക് വൈദ്യസഹായം തേടാം.

ചിലർ ഉറക്കത്തിൽ ഇടയ്ക്കിടെ ഞെട്ടുന്നത് കാണാം. ഇത്തരക്കാർ ഒരു ഡോക്ടറോട് ഇതെ കുറിച്ച് സംസാരിക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Story Highlights: feel tired after sleeping sleep disorders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here