അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ കേസേടുത്ത് മിസോറം. കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ആരോപിയ്ക്കപ്പെടുന്ന കുറ്റങ്ങൾ.
വൈറൻഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അസം മുഖ്യമന്ത്രിയെ കൂടാതെ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും പൊലീസുകാരേയും പ്രതിചേർത്തിട്ടുണ്ട്. കേസിൽ പ്രതിചേർക്കപ്പെട്ടവർ ഓഗസ്റ്റ് 1 ന് ഹാജരാകണമെന്നാണ് മിസോറാം പൊലീസ് നിർദേശിച്ചിരിക്കുന്നത്. അതിനിടെ മിസോറാം എം.പി ഉൾപ്പെടെയുള്ളവർക്ക് അസം പൊലീസ് സമൻസ് അയച്ചു. എംപിയുടെ ഡൽഹിയിലെ വസതിയിലെത്തിയാണ് പൊലീസ് സമൻസ് നൽകിയത്.
Read Also:കേന്ദ്രസേനയെ വിന്യസിക്കാൻ തീരുമാനം; അസം-മിസോറാം സംഘർഷത്തിന് താത്ക്കാലിക പരിഹാരം
അസം-മിസോറാം അതിർത്തി തർക്കത്തിന് താത്ക്കാലിക പരിഹാരമുണ്ടായിരുന്നു. അതിർത്തിയിൽ നിന്ന് പൊലീസിനെ പിൻവലിച്ച ശേഷം കേന്ദ്രസേനയെ വിന്യസിപ്പിക്കാനായിരുന്നു തീരുമാനം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തിലായിരുന്നു തീരുമാനം. ഇതിനിടെയാണ് പരസ്പം പ്രതികാര നടപടികളുമായി രണ്ട് സംസ്ഥാനങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
Story Highlights: case against assam cm, himanta biswa sarma