Advertisement

ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്

July 31, 2021
Google News 4 minutes Read
delhi flood alert

ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ യമുനാ നദി കരകവിയുന്ന പശ്ചാത്തലത്തിലാണ് പ്രളയമുന്നറിയിപ്പ്.

നഗരത്തിന്റെ വിവിധ മേഖലകളിൽ യമുനാ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. മാറി താമസയ്ക്കാനുള്ള അധികൃതരുടെ നിർദേശം ലഭിച്ചാൽ ഉടൻ അതിനായുള്ള തയാറെടുപ്പ് നടത്തണം എന്നും ഡൽഹി സർക്കാരിന്റെ റവന്യു വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 6 മണിക്ക് പഴയ റെയിൽവേ ബ്രിഡ്ജിൽ ജലനിരപ്പ് 205.10 മീറ്ററായിരുന്നു. ഏഴ് മണിക്ക് ഇത് 205.17 മീറ്ററും, എട്ട് മണിക്ക് 205.22 മീറ്ററും, 11 മണിയോടെ ജലനിരപ്പ് 205.33 മീറ്ററിലുമെത്തി. ജലനിരപ്പ് 204.50 മീറ്ററിലെത്തുമ്പോഴാണ് മുന്നറിയിപ്പ് നൽകുക. ഈ പരിധി കഴിഞ്ഞതോടെയാണ് ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ് നൽകിയത്.

Read Also: ഡൽഹിയിൽ കൂടുതൽ ഇളവുകൾ; തിയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും

ഡൽഹിയിലെ പല ഭാഗങ്ങളിലായി 13 ബോട്ടുകൾ വിന്യസിച്ചിട്ടുണ്ട്. 21 എണ്ണം ഏത് നിമിഷവും പുറപ്പെടാൻ തയാറാണ്.

Story Highlights: delhi flood alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here