Advertisement

സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ; കിറ്റിൽ 15 ഇനങ്ങൾ

July 31, 2021
Google News 3 minutes Read
onam kit distribution

സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ പ്രാദേശിക തലത്തിൽ ആരംഭിക്കും. 90 ലക്ഷത്തിലധികം കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

ഓണക്കിറ്റിൽ 15 ഇനങ്ങളാകും ഉണ്ടാകുക. ഓണം പ്രമാണിച്ച് മുൻഗണനക്കാർക്ക് ഒരു ലിറ്റർ മണ്ണെണ്ണ അധികമായി നൽകുമെന്ന് മന്ത്രി അറിയിച്ചു. വെള്ള, നീല കാർഡ് ഉടമകൾക്ക് 10 കിലോ സ്‌പെഷ്യൽ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.

Read Also: സൗജന്യ റേഷൻ നൽകുന്ന സ്ഥലങ്ങളിൽ പ്രധാനമന്ത്രിയുടെയും സഞ്ചിയിൽ താമരയുടെയും ചിത്രങ്ങൾ ഉണ്ടാവണം; നിർദ്ദേശവുമായി ബിജെപി

അതേസമയം, സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങൾ എല്ലാം ഗുണമേന്മയുള്ളതെന്ന അവകാശവാദം ഇല്ലെന്ന് ഉദ്ഘാടനത്തിനിടെ മന്ത്രി പറഞ്ഞു. വിലകുറയുന്നത് കൊണ്ടാണ് ഗുണമേന്മ കുറയുന്നതെന്നും ഗുണമേന്മ ഉറപ്പു വരുത്തി മുന്നോട്ടു പോകുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

കിറ്റിലുള്ളത് എന്ത് ?

പഞ്ചസാര- ഒരു കിലോ

വെളിച്ചെണ്ണ – അര കിലോ

പയർ- അര കിലോ

തുവര പരിപ്പ്- 250 ഗ്രാം

തേയില- 100 ഗ്രാം

മഞ്ഞൾ പൊടി- 100 ഗ്രാം

ഉപ്പ്- ഒരു കിലോ

സേമിയ- 180 ഗ്രാം

പാലട- 180 ഗ്രാം

പായസം അരി- 500 ഗ്രാം

അണ്ടിപ്പരിപ്പ്- 50 ഗ്രാം

ഏലക്ക- 1 പായ്ക്കറ്റ്

നെയ്യ്- 50 എംഎൽ

ശർക്കര വരട്ടി- 100 ഗ്രാം (ബിപിഎൽ കാർഡ് ഉടമകൾക്ക് മാത്രം)

ചിപ്‌സ് – (ബിപിഎൽ കാർഡ് ഉടമകൾക്ക് മാത്രം)

ആട്ട- ഒരു കിലോ

കുളിക്കുന്ന സോപ്പ്- 1

തുണി സഞ്ചി- 1

Story Highlights: onam kit distribution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here