Advertisement

എല്ലാ സ്കൂളുകളും തിങ്കളാഴ്ച തുറക്കും: പഞ്ചാബ് സർക്കാർ

July 31, 2021
Google News 2 minutes Read
Punjab Schools to reopen

സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഓഗസ്റ്റ് 2 മുതൽ തുറക്കുമെന്ന പ്രഖ്യാപനവുമായി പഞ്ചാബ് സർക്കാർ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് എല്ലാ സ്കൂളുകളിലും എല്ലാ ക്ലാസ്സുകളും പുനഃരാരംഭിക്കാനാണ് തീരുമാനം. പുതുതായി 49 കൊവിഡ് കേസുകളാണ് പഞ്ചാബിൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്.

മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അധ്യയനം ആരംഭിച്ചിരുന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ കുറഞ്ഞെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കര്‍ശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനമെന്ന് ഉറപ്പുവരുത്തുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി.

Read Also:സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച

599,053 ആണു സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം. ജലന്ധർ, ഫെറോസ്പുർ, ലുധിയാന ജില്ലകളിൽനിന്നാണു കൂടുതൽ കൊവിഡ് ക്യാസ്ഉകൾ റിപ്പോർട്ട് ചെയ്തത്.

Story Highlights: Punjab schools to reopen for all classes from Monday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here