സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് ഫലം വൈകാന്‍ കാരണം. മുന്‍വര്‍ഷത്തേക്കാള്‍ മാര്‍ക്ക് കൂടുതല്‍ നല്‍കരുതെന്ന് സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം നല്‍കിയിട്ടുണ്ട്.(CBSE 10th results
ജൂലൈ 25നാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാനിരുന്നത്. പിന്നീടത് 28ലേക്ക് മാറ്റി. നിലവിലെ മാറ്റമനുസരിച്ച് ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.
കൊവിഡിനെ തുടര്‍ന്ന് ഏപ്രില്‍ 15നാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയത്. പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്‌മെന്റ്, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പത്തിലെ മാര്‍ക്ക് നിര്‍ണയിക്കുക.
Read Also: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വൈകുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക
മുന്‍ വര്‍ഷത്തെ മാര്‍ക്കുകളും പത്താം ക്ലാസ് ഫലത്തില്‍ പരിഗണിക്കണമെന്ന് സിബിഎസ്ഇ പറഞ്ഞിരുന്നു. മുന്‍ വര്‍ഷത്തെ മാര്‍ക്കുകളില്‍ നിന്ന് പത്താം ക്ലാസ് മാര്‍ക്കിന് അന്തരം വന്നപ്പോള്‍ തിരിച്ചയച്ചു. അതേസമയം സംസ്ഥാനം പ്ലസ് വണ്‍ പ്രവേശന നടപടിയുമായി മുന്നോട്ട് പോകുകയാണ്.
Story Highlights: CBSE 10th results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here