Advertisement

അമ്പലപ്പുഴയിലെ പ്രചാരണ വീഴ്ചയില്‍ അന്വേഷണം; കമ്മിഷന്‍ അവസാനഘട്ട തെളിവെടുപ്പ് നടത്തി

August 1, 2021
Google News 2 minutes Read
ambalapuzha election, g sudhakaran

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ചയില്‍ സിപിഐഎം കമ്മിഷന്റെ അവസാന ഘട്ട തെളിവെടുപ്പ് ആരംഭിച്ചു. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയുടെ ഭാഗമായ നേതാക്കളെ കമ്മിഷന്‍ സന്ദര്‍ശിച്ചു. സിപിഐഎം സംസ്ഥാന സമിതി നിയോഗിച്ച കമ്മിഷനാണ് തെളിവെടുപ്പ് നടത്തുന്നത്.(ambalapuzha election)

കമ്മിഷന് മുന്നില്‍ വിശദീകരണം നല്‍കിയവരില്‍ ഭൂരിപക്ഷം പേരും ജി സുധാകരന് എതിരായാണ് നിലപാട് സ്വീകരിച്ചത്. അടുത്ത സംസ്ഥാന സമിതിക്കd മുന്‍പായി കേന്ദ്രകമ്മിറ്റിയംഗം എളമരം കരിമും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസും അടങ്ങുന്ന രണ്ടംഗ കമ്മിഷന്‍ സംസ്ഥാന സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന് വീഴ്ച വന്നെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും വിമര്‍ശനമുയര്‍ന്നിരുന്നു. അമ്പലപ്പുഴയിലെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നു, സ്ഥാനാര്‍ത്ഥിക്കെതിരെ ആരോപണം വന്നപ്പോള്‍ മൗനം പാലിച്ചു, പാര്‍ട്ടിയെ വെല്ലുവിളിച്ച് വാര്‍ത്താസമ്മേളനം നടത്തി തുടങ്ങിയവയായിരുന്നു സുധാകരനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍

Read Also: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച ; ജി സുധാകരനെതിരെ പാർട്ടിതല അന്വേഷണം

. ഈ വിഷയം സംസ്ഥാന കമ്മിറ്റി പരിശോധിക്കുകയും തെരഞ്ഞെടുപ്പിലെ വീഴ്ച പരിശോധിക്കാന്‍ രണ്ടംഗ കമ്മിഷനെ നിയോഗിക്കുകയുമായിരുന്നു.

Story Highlights: ambalapuzha election, g sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here