ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ ആരോപണം; അന്വേഷണ കമ്മിഷന്‍ കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കും

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ ആരോപണത്തില്‍ കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്‍ കെപിസിസിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും. ആരോപണങ്ങള്‍ തള്ളിയ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് പ്രതികരിച്ചു.(Bathery urban bank fraud)
ഡിസിസി സെക്രട്ടറി ആര്‍ പി ശിവദാസിന്റെ പേരില്‍ പുറത്തുവന്ന കത്താണ് കോഴ ആരോപണങ്ങള്‍ക്ക് തുടക്കം. എന്നാല്‍ കത്ത് താന്‍ എഴുതിയതല്ലെന്ന് ആര്‍ പി ശിവദാസ് വ്യക്തമാക്കിയതോടെ വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കിയിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റും ബത്തേരി എംഎല്‍എയുമായ ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം സിപിഐഎമ്മുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തുന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളാണ് കത്തിന് പിന്നിലെന്നായിരുന്നു അന്വേഷണ കമ്മിഷന്‍ അംഗവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കെ ഇ വിനയന്‍ മുന്‍പ് പ്രതികരിച്ചത്. എന്നാല്‍ ഇത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് എംഎല്‍എയുടെ വാദം. അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ഉടന്‍ കെപിസിസിക്ക് നല്‍കുമെന്നും തന്റെ ആസ്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം വിജിലന്‍സിന് നല്‍കിയ പരാതിയില്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ഐ സി ബാലകൃഷ്ണന്‍ എംഎല്‍ എ പറഞ്ഞു.
Story Highlights: Bathery urban bank fraud, IC balakrishnan mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here