27
Sep 2021
Monday
Covid Updates

    കശ്മീർ പ്രീമിയർ ലീഗിൽ കളിക്കുന്നവരെ ഇന്ത്യയിൽ വിലക്കും: മുന്നറിയിപ്പുമായി ബിസിസിഐ

    BCCI kpl players banning

    വിവാദമായ കശ്മീർ പ്രീമിയർ ലീഗിൽ കളിക്കുന്നവരെ ഇന്ത്യയിലെ എല്ലാ തരം ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ നിന്നും വിലക്കുമെന്ന് ബിസിസിഐ. ദേശീയ താത്പര്യം പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും പാകിസ്താൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിന് എതിർപ്പില്ലെന്നും ബിസിസിഐ പറഞ്ഞു. (BCCI kpl players banning)

    “കശ്മീർ പ്രീമിയർ ലീഗിൽ കളിക്കാൻ താരങ്ങളെ അനുവദിക്കരുതെന്ന് ക്രിക്കറ്റ് ബോർഡുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിലക്ക് ലംഘിച്ച് ലീഗിൽ കളിക്കുന്ന താരങ്ങളെ ഇന്ത്യയിലെ എല്ലാ തരം ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ നിന്നും വിലക്കും. ഇക്കാര്യത്തിൽ ഞങ്ങൾ ദേശീയ താത്പര്യം പരിഗണിക്കുന്നുണ്ട്. പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളോട് ഞങ്ങൾക്ക് എതിർപ്പില്ല. പക്ഷേ, ഇത് പാക് അധിനിവേശ കശ്മീരിലെ ക്രിക്കറ്റ് ലീഗാണ്.”- ബിസിസിഐ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    കഴിഞ്ഞ ദിവസം ബിസിസിഐക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ദക്ഷിണാക്കൻ ക്രിക്കറ്റ് താരം ഹെർഷെൽ ഗിബ്‌സ് രംഗത്തെത്തിയിരുന്നു. കശ്മീർ പ്രീമിയർ ലീഗിൽ കളിക്കാതിരിക്കാൻ ബിസിസിഐ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാണ് ഗിബ്‌സ് ആരോപിക്കുന്നത്. മുസാഫറാബാദിൽ ഓഗസ്ത് ആറിനാണ് കാശ്മീർ പ്രമീയർ ലീഗ് ആരംഭിക്കുന്നത്. കശ്മീർ വിഷയത്തിൽ ഇന്ത്യ-പാകിസ്താൻ തർക്കം നിലനിൽക്കെയാണ് പ്രകോപനപരമായി കശ്മീർ പ്രീമിയർ ലീഗുമായി പാകിസ്താൻ മുന്നോട്ടു പോകുന്നത്.

    Read Also: ടോക്യോ ഒളിമ്പിക്സ്: പുരുഷ ടെന്നീസിൽ സ്വരേവിനു സ്വർണം

    വിഷയത്തിൽ ബിസിസിഐ അനാവശ്യമായി ഇടപെടുകയാണെന്ന് ഗിബ്‌സിന്റെ ട്വീറ്റിൽ പറയുന്നു -‘ബിസിസിഐ രാഷ്ട്രീയം കളിക്കുകയാണ്. കെപിഎല്ലിൽ കളിച്ചാൽ ഇന്ത്യയിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ജോലിക്കും പ്രവേശിപ്പിക്കില്ലെന്നാണ് ബിസിസിഐയുടെ ഭീഷണിയെന്നും’ ഗിബ്‌സ് ആരോപിക്കുന്നു. ഗിബ്‌സിനെ കൂടാതെ പ്രശസ്തരായ പല കളിക്കാരും കാശ്മീർ പ്രീമിയർ ലീഗിൽ കളിക്കുന്നുണ്ട്.

    ആറ് ടീമുകൾ ടൂർണമെന്റിലുണ്ട്. എല്ലാ ടീമിലും അഞ്ചു കളിക്കാർ പാക് അധീനതയിലുള്ള കാശ്മീരിൽ നിന്നുള്ളവരാണ്. മുൻ പാക് താരം വസീം അക്രം സംഘാടകരിൽ പ്രമുഖനാണ്. ഷാഹിദ് അഫ്രീദിയാണ് ബ്രാൻഡ് അംബാസഡർ. എല്ലാ മത്സരങ്ങളും മുസഫറാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

    മുൻ ശ്രീലങ്കൻ താരം തിലകരത്‌നെ ദിൽഷാൻ മുൻ പാക് താരങ്ങളായ ഷാഹിദ് അഫീരദി, കമ്രാൻ അക്മൽ തുടങ്ങിയവരെക്കൂടാതെ മുഹമ്ദ് ഹഫീസ്, ഷബാദ് ഖാൻ, ഷൊയബ് മാലിക് തുടങ്ങിയവർ ടൂർണമെന്റിൽ കളിക്കുന്നു. കാശ്മീർ പാർലിമെന്ററി സ്‌പെഷൽ കമ്മറ്റി ചെയർപേഴ്‌സൺ ഷെഹരിയാർ ഖാൻ ആണ് ആണ് കെപിഎല്ലുമായി രംഗത്തെത്തുന്നത്.

    Story Highlights: BCCI warning kpl players banning india

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top