ഇടുക്കിയിലും സഹകരണ ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ്; ഒന്നരക്കോടിയിലധികം വായ്പ നല്‍കിയത് അനധികൃതമായി

ഇടുക്കി കുടയത്തൂര്‍ സഹകരണ ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തില്‍ നടത്തിയ ജോയിന്റ് രജിസ്ട്രാര്‍ ബാങ്കിലെ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ബാങ്ക് ഭരണസമിതി തള്ളി.(kudayannur bank fraud)
ബാങ്ക് ഭരണഘടന പ്രകാരം രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ വായ്പയായി ലഭിക്കാവുന്ന പരമാവധി തുക മുപ്പത് ലക്ഷം രൂപയാണ്. എന്നാല്‍ ബാങ്കിലെ ഒരു ഭരണസമിതി അംഗം ഒരു കോടി 92 ലക്ഷം രൂപ വായ്പയെടുത്തെന്നാണ് ആരോപണം. ഭൂമിയുടെ മതിപ്പ് വില കണക്കാക്കി ലോണ്‍ അനുവദിച്ചെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. പതിനെട്ട് വയസ് തികയാത്ത ഒരാള്‍ക്ക് ബാങ്കില്‍ അംഗത്വം നല്‍കി ലോണ്‍ അനുവദിച്ചതായും ഡെപ്യൂട്ടി രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also: സിനിമാ താരങ്ങളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടായിരുന്നു; മലപ്പുറം സഹകരണ ബാങ്ക് തട്ടിപ്പിൽ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ
അതേസമയം തട്ടിപ്പ് സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ബാങ്ക് പൂര്‍ണമായും തള്ളി. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബാങ്കിനെതിരെയുള്ള അന്വേഷണം ഏകപക്ഷീയമാണെന്നും അധികൃതര്‍ പറയുന്നു. ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിടണമെന്ന കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Story Highlights: kudayannur bank fraud, idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here