Advertisement

കോഴിക്കോടിന് പിന്നാലെ കൊരട്ടിയിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്

August 1, 2021
Google News 1 minute Read
telephone

കോഴിക്കോടിന് പിന്നാലെ തൃശൂർ കൊരട്ടിയിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആളൂർ സ്വദേശി ഹക്കിം,അങ്കമാലി സ്വദേശി നിധിൻ, മഞ്ചേരി സ്വദേശി റിഷാദ് എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളടക്കം പൊലീസ് പിടിച്ചെടുത്തു. ദേശിയ പാതയിൽ ഇലക്ട്രിക് കടയുടെ മറവിലാണ് എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്.

Read Also:കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് രാജ്യാന്തര ബന്ധം: പൊലീസ്

അതേസമയം, കോഴിക്കോട് ചിന്താവളപ്പ് റോഡിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സംഭവം അതീവ ഗൗരവത്തോടെയാണ് ഐ.ബി സംഘം നോക്കിക്കാണുന്നത്. വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് ജുറൈസ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചുവന്നിരുന്നത്. കേസില്‍ കൊളത്തറ സ്വദേശി ജുറൈസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 730 സിമ്മുകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

Read Also:സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അന്വേഷണം ബംഗളൂരുവിലേക്ക്; അറസ്റ്റിലായ മലപ്പുറം സ്വദേശിയെ കേരളത്തിലെത്തിക്കും

Story Highlights: Parallel Telephone Exchange Koratty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here