കൊരട്ടിയിലെ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്; എറണാകുളം ഉൾപ്പെടെ 14 ഇടത്ത് സമാന്തര എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചു

കൊരട്ടിയിലെ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികള്‍ പ്രവര്‍ത്തിച്ചത് ഹവാല നെറ്റ്വര്‍ക്കിനും സ്വര്‍ണ്ണക്കടത്ത് സംഘത്തിനും വേണ്ടിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 14 ഇടത്ത് സമാന്തര എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചുവെന്നും കണ്ടെത്തി.
നേരത്തെ കോഴിക്കോട് അറസ്റ്റിലായവരുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ സഹായിച്ചവരെ പറ്റി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംവിധാനം ഉപയോഗിച്ചോയെന്നും പരിശോധിക്കും. കേസിൽ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
Read Also: കോഴിക്കോടിന് പിന്നാലെ കൊരട്ടിയിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്
ഇന്നലെയാണ് കൊരട്ടിയിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആളൂർ സ്വദേശി ഹക്കിം,അങ്കമാലി സ്വദേശി നിധിൻ, മഞ്ചേരി സ്വദേശി റിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളടക്കം പൊലീസ് പിടിച്ചെടുത്തു. ദേശിയ പാതയിൽ ഇലക്ട്രിക് കടയുടെ മറവിലാണ് എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്.
Story Highlights: 14 parallel telephone exchange
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here