Advertisement

കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: മൂന്നാം പ്രതി കീഴടങ്ങി

August 30, 2022
Google News 2 minutes Read
Kozhikode parallel telephone exchange case: Third accused surrenders

കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസി മൂന്നാം പ്രതിയായ കൃഷ്ണ പ്രസാദ് കീഴടങ്ങി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. കേസിൽ കഴിഞ്ഞ ദിവസം ഒരു പ്രതി പിടിയിലായിരുന്നു. കോഴിക്കോട് ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂറാണ് അന്ന് പിടിയിലായത്.

അതേസമയം, ബേപ്പൂർ സ്വദേശി അബ്ദുൽ ഗഫൂറുൾപ്പെടെയുള്ളവരെ ഒളിവിൽക്കഴിയാൻ കോഴിക്കോട്ടെ ഗുണ്ടാനേതാവ് സഹായം ചെയ്തിട്ടുണ്ടെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. പ്രതികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തർക്കം പരിഹരിക്കാൻ ഈ ഗുണ്ടാനേതാവിനെ ഉപയോഗപ്പെടുത്താറുണ്ടെന്നും പറയുന്നു. മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷരീഫ് കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ വീടിന് കാവൽനിന്നത് ഈ ഗുണ്ടാത്തലവന്റെ സംഘമാണ്.

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

ബേപ്പൂർ സ്വദേശി അബ്ദുൽ ഗഫൂറിന്റെ കൂട്ടാളിയാണിയാൾ. നഗരത്തിലെ പല സാമ്പത്തിക ഇടപാട് തർക്കങ്ങളിലും മധ്യവർത്തിയായി അറിയപ്പെടുന്നയാളാണ് ഈ ഗുണ്ടാത്തലവൻ. ഉദ്യോഗസ്ഥരുൾപ്പെടെ ചില ഉന്നതരുമായി ഇയാൾക്ക് ബന്ധവുമുണ്ട്.

Story Highlights: Kozhikode parallel telephone exchange case: Third accused surrenders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here