ഉറങ്ങും മുൻപ് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ

അർധരാതിയിൽ ഭക്ഷണം കഴിക്കുന്നത് അനാരോഗ്യകരമായ ഒരു ശീലമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ചില ഭക്ഷണങ്ങൾ ഉറങ്ങുന്നതിന് തൊട്ട് മുൻപായി കഴിച്ചാൽ ശരിയായ ഉറക്കവും ലഭിക്കുകയില്ല. ഉറങ്ങാൻ പോകുന്നതിന് മുൻപ് കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
മധുരം കൂടിയ ഭക്ഷണങ്ങൾ

ഉറങ്ങും മുൻപ് ഐസ്ക്രീം കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം. ദഹിക്കാൻ സമയമെടുക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ഐസ്ക്രീം. ദഹനം നടക്കുമ്പോൾ ശരീരത്തിന് നന്നായി വിശ്രമിക്കാൻ കഴിയില്ല. മിഠായികൾ, ഐസ്ക്രീമുകൾ, കേക്ക് തുടങ്ങിയവയൊന്നും ഉറങ്ങുന്നതിനു തൊട്ടു മുൻപായി കഴിക്കാതിരിക്കുക. അമിതമായ മധുരം ശരീരത്തിൽ ചെല്ലുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അത് പോലെ തന്നെ പഞ്ചസാരയുടെ ഉപയോഗം അമിതമായാൽ അത് ഉറക്കത്തെ തടസ്സപ്പെടുത്തും.
സിട്രിക് പഴങ്ങൾ

തക്കാളി പോലെയുള്ള സിട്രസ് പഴങ്ങൾ കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും. ഇത് തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കുകയും ഉറക്കം വൈകിപ്പിക്കുകയും ചെയ്യും. സിട്രസ് പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ടൈറാമൈൻ എന്ന അമിനോ ആസിഡ് ആണ് ഇതിന് കാരണം. സിട്രസ് പഴങ്ങൾ ആരോഗ്യകരമാണെങ്കിലും ഉറങ്ങുന്നതിനു മുൻപായി കഴിക്കുന്നത് നല്ലതല്ല.
Read Also:ഓർമശക്തിക്ക് തൈര് ബെസ്റ്റാണ്; ഉപയോഗിക്കുമ്പോൾ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക
മദ്യം

ഉറക്കം നഷ്‌ടപെടുത്തുന്ന ഒന്നാണ് മദ്യം. മദ്യം കഴിക്കുന്നതിലൂടെ അമിതമായി വിയർക്കാൻ സാധ്യതയുണ്ട് ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും.
റെഡ് മീറ്റ്, ചീസ്

പ്രോട്ടീൻ, ഇരുമ്പ് പോലുള്ള പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള റെഡ് മീറ്റ് കിടക്കുന്നതിന് തൊട്ട് മുമ്പ് കഴിച്ചാൽ ശാന്തമായ ഉറക്കത്തെ തടസ്സപ്പെടുത്തും. ആഴത്തിലുള്ള ഉറക്കം ഉണ്ടാകണമെങ്കിൽ ശരീരം ശാന്തമായിരിക്കണം. കിടക്കുന്നതിന് തൊട്ട് മുമ്പ് ഇറച്ചി കഴിച്ചാൽ ഇത് സാധ്യമാകില്ല.
ചീസിലും അമിനോ ആസിഡ് ടൈറാമൈൻ ഉണ്ട്. അത് നിങ്ങളുടെ ഉറക്കം തടസപ്പെടുത്തും.
ക്രൂസിഫറസ് പച്ചക്കറികൾ

ക്രൂസിഫറസ് പച്ചക്കറികളായ ബ്രൊക്കോളി, കോളിഫ്ളവർ, കാബേജ് എന്നിവ ഉറങ്ങും മുൻപ് ഇവ കഴിക്കുന്നത് നല്ലതല്ല. ഇവ ദഹിക്കാൻ സമയമെടുക്കുന്നതിനാൽ ഉറക്കം തടസപ്പെടും. .ഇത് ദഹന പ്രശ്‌നങ്ങളിലേക്കും നയിക്കും.
കഫീൻ പാനീയങ്ങളും ചോക്ലേറ്റും

ചോക്കലേറ്റുകളും കഫീൻ പാനീയങ്ങളും കിടക്കും മുമ്പ് കഴിക്കുന്നത് ഒഴിവാക്കുക. ചോക്ലേറ്റുകളിലെ കഫീൻ ഉള്ളടക്കം അത്ര ഉയർന്നതല്ലെങ്കിലും ഒഴിവാക്കുന്നതാണ് ഉത്തമം.
Story Highlights: Foods to avoid before sleep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here