Advertisement

മംഗലാപുരത്ത് ട്രെയിൻ യാത്രക്കാരായ മലയാളികളെ തടഞ്ഞിട്ടിരിക്കുന്നതായി പരാതി

August 2, 2021
Google News 2 minutes Read
travelers mangalore railway station

മംഗലാപുരത്ത് ട്രെയിൻ യാത്രക്കാരായ മലയാളികളെ തടഞ്ഞിട്ടിരിക്കുന്നതായി പരാതി. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രോഗികളും വിദ്യാർത്ഥികളും അടക്കമുള്ള അറുപതോളം യാത്രക്കാരെ മംഗലാപുരത്ത് തടഞ്ഞുവെച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം മൂന്നരയ്ക്കുള്ള യശ്വന്ത്പൂർ-മംഗളൂരു ട്രെയിനിൽ കേരളത്തിൽ നിന്ന് പുറപ്പെട്ട യാത്രക്കാരാണ് കഴിഞ്ഞ 6 മണിക്കൂറോളമായി മംഗലാപുരത്ത് കുടുങ്ങിയിരിക്കുന്നത്. (travelers mangalore railway station)

റെയിൽവേ സ്റ്റേഷനിൽ നിന്ന് ടൗൺ ഹാളിലെത്തിച്ച യാത്രക്കാരുടെ ശ്രവസാമ്പിൾ സ്വീകരിച്ചിട്ടുണ്ട്. പരിശോധനാഫലം പുറത്തുവന്നതിനു ശേഷം മാത്രമേ ഇവരെ പുറത്തുവിടൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

കേരളാ അതിർത്തികളിൽ കർണാടക പരിശോധന കർശനമാക്കിയിരുന്നു. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി കടത്തി വിടുന്നത്. കർണാടകയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തവരെയും അതിർത്തി കടക്കാൻ അനുവദിക്കില്ല. തലപ്പാടിയിലെ കൊവിഡ് പരിശോധന കേന്ദ്രത്തിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.

Read Also: അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക; രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ഇളവില്ല

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. തലപ്പാടിയിലും വാളയാറിലും കർണാടക, തമിഴ്നാട് പൊലീസിന്റെ പരിശേധന ശക്തമാണ്. കർണാടകത്തിലേക്കുള്ള കെഎസ്ആർടിസി സർവീസ് തലപ്പാടി അതിർത്തി വരെ മാത്രമേ ഉണ്ടാകൂ. തലപ്പാടി അതിർത്തിയിൽ നിന്ന് നഗരത്തിലേക്ക് കർണാടക ബസ് ഏർപ്പെടുത്തിയിട്ടുണ്ട്.

രണ്ട് ദിവസം മുൻപാണ് കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർടിപിസി ആർ പരിശോധന ഫലം കർണാടക സർക്കാർ നിർബന്ധമാക്കിയത്. കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലമാണ് നിർബന്ധമാക്കിയത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയിൽ നിന്ന് എത്തുന്നവർക്കും നിബന്ധന ബാധകമെന്ന് കർണാടക സർക്കാർ അറിയിച്ചു.

ഇതിന് പിന്നാലെ തമിഴ്നാടും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് ഇന്നലെ ഉത്തരവിറക്കി. കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലമാണ് നിർബന്ധമാക്കിയത്. നിയന്ത്രണം ഈ മാസം അഞ്ച് മുതൽ പ്രാബല്യത്തിൽ വരും.

Story Highlights: travelers stuck mangalore railway station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here