Advertisement

സി.ബി.എസ്.ഇ. പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

August 3, 2021
Google News 2 minutes Read
CBSE 10 result declared

സി.ബി.എസ്.ഇ. പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഈ വർഷത്തെ വിജയശതമാനം 99.04 ആണ്. രജിസറ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. 99.99 വിജയശതമാനത്തോടെ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത്. കേന്ദ്രീയ വിദ്യാലയങ്ങൾക്ക് 100 % വിജയം.

വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. 99.24% ആണ് പെൺകുട്ടികളുടെ വിജയശതമാനം. ആൺകുട്ടികളുടെ വിജയശതമാനം 98.89. പരീക്ഷയിൽ 2076997 വിദ്യാർത്ഥികൾ വിജയിച്ചു. 16,639 പേരുടെ ഫലം പ്രസിദ്ധീകരിക്കാനുണ്ട്.

20 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് 10-ാം ക്ലാസ് പരീക്ഷയ്ക്കായി ഇത്തവണ രജിസ്റ്റര്‍ ചെയ്തത്. കേരളത്തിൽ എഴുപതിനായിരത്തോളം പേരാണ് രജിസ്റ്റർ ചെയ്തത്. കൊവിഡ് സാഹചര്യത്തിൽ പത്താംക്ളാസ് ബോർഡ് പരീക്ഷ റദ്ദാക്കിയതിനാൽ സ്കൂളിൽ നടത്തിയ പ്രീ-ബോർഡ് പരീക്ഷ, യൂണിറ്റ് പരീക്ഷ, അർദ്ധവാർഷിക പരീക്ഷ, ഇന്റേണൽ അസസ്മെന്റ് തുടങ്ങിയവയുടെ മാർക്ക് കണക്കാക്കിയായിരുന്നു മൂല്യ നിർണയം.

പരീക്ഷാ ഫലം cbse.gov.in, cbseresults.nic.in എന്നെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. കൂടാതെ, ഉമാങ് ആപ്പ് , എസ് .എം.എസ് , ഡിജി ലോക്കർ സംവിധാനത്തിലൂടെയും ഫലം അറിയാം. digilocker.gov.in ലൂടെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

കൊവിഡ് സാഹചര്യത്തില്‍ സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. വിദ്യാര്‍ഥികളുടെ ഇന്റേണൽ മാര്‍ക്ക്, മുന്‍ പരീക്ഷകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.

Story Highlights: CBSE Class 10 Result 2021 Declared

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here