Advertisement

ഒളിമ്പിക്സ് പുരുഷ ഹോക്കി; ഇന്ത്യയും ബെൽജിയവും ഒപ്പത്തിനൊപ്പം

August 3, 2021
Google News 6 minutes Read
India leads Olympics hockey

ഒളിമ്പിക്സ് (Olympics ) പുരുഷ ഹോക്കി (hockey) സെമി ഫൈനലിൽ ഇന്ത്യ (India) ബെൽജിയത്തെ നേരിടുന്നു. ഇരു ടീമുകളും നിലവിൽ സമനിലിലാണ്. 2-2 ആണ് നിലവിലെ സ്കോർ നില.

ആവേശകരമായ മത്സരത്തിൽ ആദ്യം പിന്നിൽ നിന്ന ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഹർമൻപ്രീത് സിം​ഗും മൻദീപ് സിം​ഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ​ഗോളുകൾ നേടിയത്. എന്നാൽ ബെൽജിയത്തിന്റെ അലക്സാണ്ടർ ഹെൻഡ്രിക്ക് ​ഗോൾ അടിച്ച് ടീമിനെ സമനിലയിൽ എത്തിച്ചു.

പൂൾ ബിയിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീമാണ് ബെൽജിയം. ശക്തരായ ബെൽജിയത്തിനൊപ്പം ഇന്ത്യയും ഒട്ടും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മലയാളികൾക്ക് അഭിമാനമായി പിആർ ശ്രീജേഷും ​ഗോൾ വലയത്തിലുണ്ട്. ശ്രീജേഷിന്റെ മികവ് കഴിഞ്‍ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് തുണയായിരുന്നു. ഇത്തവണയും മലയാളി കണ്ണുകളുടെ ശ്രദ്ധ ശ്രീജേഷിലേക്കാണ്.

മുൻപ് 1964 ലാണ് ഏറ്റവും ഒടുവിൽ ഇന്ത്യ ഒളിമ്പിക്സ് വേദിയിൽ ഫൈനൽ കളിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഫൈനലിൽ എത്തുമോ എന്ന് അൽപ സമയത്തിന് ശേഷം അറിയാം.

മലയാളികൾക്ക് അഭിമാനമായി പിആർ ശ്രീജേഷും ​ഗോൾ വലയത്തിലുണ്ട്. ശ്രീജേഷിന്റെ മികവ് കഴിഞ്‍ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് തുണയായിരുന്നു. ഇത്തവണയും മലയാളി കണ്ണുകളുടെ ശ്രദ്ധ ശ്രീജേഷിലേക്കാണ്.

Read Also:കാലിടറി വീണിട്ടും 1500 മീറ്റർ ഹീറ്റ്സിൽ ഒന്നാമത്; പിന്നാലെ 5000 മീറ്ററിൽ സ്വർണം; ഒളിമ്പിക്സ് വേദിയെ അമ്പരപ്പിച്ച് സിഫാൻ ഹസൻ

മുൻപ് 1964 ലാണ് ഏറ്റവും ഒടുവിൽ ഇന്ത്യ ഒളിമ്പിക്സ് വേദിയിൽ ഫൈനൽ കളിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഫൈനലിൽ എത്തുമോ എന്ന് അൽപ സമയത്തിന് ശേഷം അറിയാം.

ഇന്ത്യൻ താരങ്ങളുടെ ഗുസ്തി മത്സരങ്ങളും ഇന്നാരംഭിക്കും. 62 കിലോഗ്രാം വിഭാഗത്തിൽ സോനം സോനം മത്സരിക്കും. അത്‌ലറ്റിക്സിൽ രണ്ട് താരങ്ങളാണ് ഇന്ന് മത്സരിക്കുന്നത്. വനിത ജാവലിൻ യോഗ്യത റൗണ്ടിൽ അന്നു റാണി
മത്സരിക്കുകയാണ്. പുരുഷൻമാരുടെ ഷോട്ട് പുട്ടിൽ തജീന്ദർ പാൽ സിങ്ങും ഇന്ന് മത്സരിക്കും. വനിതകളുടെ 200 മീറ്റർ ഫൈനലും ഇന്ന് നടക്കും. സ്പ്രിന്റ് ഡബിൾ തികയ്ക്കാൻ ജമൈക്കയുടെ എലൈൻ തോംപ്സണ് സാധിക്കുമോ എന്നതാണ് ആകാംഷ.

പുരുഷ ഫുട്ബോളിന്റെ സെമിഫൈനൽ മത്സരങ്ങളും ഇന്ന് നടക്കും. ബ്രസീൽ-മെക്സിക്കോ, ജപ്പാൻ-സ്പെയിനെയും നേരിടും.

Story Highlights: India leads Olympics hockey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here