Advertisement

കടലയുടെ 8 ആരോഗ്യ ഗുണങ്ങൾ: അയൺ മുതൽ പ്രോട്ടീൻ വരെ

August 4, 2021
Google News 1 minute Read
Benefits of black gram

ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ് പയർ വർഗ്ഗങ്ങൾ. അവയിൽ പ്രധാനിയാണ് കറുത്ത കടല. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവ കടലയിൽ അടങ്ങിയിട്ടുണ്ട്. അവയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  • കടല ഇരുമ്പിന്റെ സമ്പന്നമായ സ്രോതസായതിനാൽ വിളർച്ച തടയാനും ഊർജ നില വർധിപ്പിക്കാനും കഴിയും. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും വളരുന്ന കുട്ടികൾക്കും ഇത് വളരെ ഗുണകരമാണ്.
  • സസ്യാഹാരികൾക്ക് കടലയിലൂടെ പ്രോട്ടീൻ ലഭിക്കും
  • ഇതിൽ നാരുകൾ അടങ്ങിയിട്ടുളളതിനാൽ ദഹനസംബന്ധമായ അസുഖങ്ങളെ തടയുന്നു. ഫൈബർ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
  • കടലയിൽ ഉയർന്ന ഫൈബർ, ആന്റിഓക്സിഡന്റ്, ഫൈബർ, വൈറ്റമിൻ സി എന്നിവ അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നു.

Read Also: ഈന്തപ്പഴം ശീലമാക്കിയാലുള്ള ഗുണങ്ങൾ

  • മുഖം വൃത്തിയാക്കാനും കടല ഉപയോഗിക്കാം. കടല പേസ്റ്റ് മഞ്ഞളിൽ കലർത്തി മുഖത്ത് പുരട്ടുക. 15 മിനിറ്റ് മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെളളത്തിൽ മുഖം കഴുകുക. വാർധക്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാടുകൾ കുറയ്ക്കാനും മുഖം തിളങ്ങാനും സഹായിക്കുന്നു.
  • കടലയിലെ കാർബോഹൈഡ്രേറ്റുകൾ പതുക്കെ ദഹിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുകയും അതുവഴി ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
  • ചർമ്മത്തിലെ ചുളിവുകൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് കടല പോരാടുന്നു.
  • മുടികൊഴിച്ചിൽ തടയാനും കടല സഹായിക്കും

Story Highlights: Benefits of black gram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here