Advertisement

സർക്കാർ നിർദേശം പാലിക്കണം, ജീവനക്കാരുടെ വാക്സിനേഷൻ വിവരങ്ങൾ എല്ലാ ബ്രാഞ്ചും പ്രദർശിപ്പിക്കുക ; സംസ്ഥാന ബാങ്കേഴ്സ് സമിതി

August 4, 2021
Google News 2 minutes Read
bank

കൊവിഡ് പ്രതിസന്ധി മറികടക്കാൻ സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് സംസ്ഥാന തല ബാങ്കേഴ്സ് സമിതി. ജീവനക്കാരുടെ വാക്സിനേഷൻ വിവരങ്ങൾ എല്ലാ ബ്രാഞ്ചും പ്രദർശിപ്പിക്കണമെന്നും നിർദേശം.

ബാങ്കിനുള്ളിൽ ആളുകളെ പ്രവേശിപ്പിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണം. സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കുക. ജീവനക്കാരുടെ വാക്സിനേഷൻ വിവരങ്ങൾ എല്ലാ ബ്രാഞ്ചും പ്രദർശിപ്പിക്കണമെന്നും സംസ്ഥാന തല ബാങ്കേഴ്സ് സമിതി നിർദേശം നൽകി.

അതേസമയം , ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ സർക്കാർ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് അർധ രാത്രി മുതലാണ് ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരിക. ഇനിമുതൽ നിയന്ത്രണത്തിന് പുതിയ രീതിയായിരിക്കും. ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗൺ ഉപേക്ഷിച്ചു. പുതിയ കോവിഡ് മാർഗരേഖ പ്രകാരം തിങ്കൾ മുതൽ ശനി വരെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാത്രി 9.30വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താമെന്നും ഉത്തരവിൽ പറയുന്നു.

Read Also: കടകൾ രാവിലെ 7 മുതൽ; ആരാധനാലയങ്ങളിൽ പരമാവധി 40 പേർ; ഇളവുകൾ പ്രഖ്യാപിച്ച് ആരോ​ഗ്യ മന്ത്രി

പുതുക്കിയ കോവിഡ് മാർഗരേഖപ്രകാരം കടകളിൽ പ്രവേശിക്കാൻ മൂന്ന് നിബന്ധനകളുണ്ട്. രണ്ടാഴ്ച മുമ്പ് ആദ്യ ഡോസ് വാക്സിൻ എടുത്തവരോ 72 മണിക്കൂറിനിടെ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, കോവിഡ് പോസിറ്റീവായി ഒരുമാസം കഴിഞ്ഞവരോ ആയിരിക്കണം.

Read Also: സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്; 108 മരണം

Story Highlights: Covid Crisis: State Bankers Committee


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here