Advertisement

വോഡഫോണ്‍ ഐഡിയ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് കുമാർ മംഗലം ബിർള

August 4, 2021
Google News 2 minutes Read
kumar mangalam birla

വോഡഫോണ്‍ ഐഡിയയുടെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം, നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ച് കുമാർ മംഗലം ബിർള. ഇന്ന് ചേര്‍ന്ന കമ്പനി ഡയറക്ടര്‍ബോര്‍ഡ് കുമാർ മംഗലം ബിർളയുടെ രാജി അംഗീകരിച്ചു. ആദിത്യ ബിർള ഗ്രൂപ്പിന്റെ നിര്‍ദേശത്തില്‍ ഹിമാൻഷു കപാനിയയെ പുതിയ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചു.

ടെലികോം രംഗത്ത് 25 കൊല്ലമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഹിമാൻഷു കപാനി. വിവിധ ടെലികോം കമ്പനികളുടെ ബോര്‍ഡ് അംഗമായി പ്രവൃത്തിച്ചിട്ടുമുണ്ട്. സെല്ലൂലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു.ഗ്ലോബല്‍ ജിഎസ്എംഎയുടെ ബോര്‍ഡംഗമായി രണ്ട് വര്‍ഷം പ്രവ‍ത്തിച്ചിട്ടുണ്ട്. സെല്ലൂലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും പ്രവർത്തിച്ചിട്ടുണ്ട്.

വോഡഫോൺ ഐഡിയ കമ്പനിയിലെ തന്റെ മുഴുവൻ ഓഹരിയും രാജ്യത്തെ ഏതെങ്കിലും പൊതുമേഖലാ ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് നൽകാൻ തയാറാണെന്ന് കുമാർ മംഗളം ബിർള രണ്ട് ദിവസം മുന്‍പ് അറിയിച്ചിരുന്നു. കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് കുമാർ മംഗലം ബിർളയുടെ നിർദേശം ഉണ്ടായിരുന്നത്.

Story Highlights: Kumar Mangalam Birla steps down as chairman of Vodafone Idea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here