Advertisement

മുട്ടിൽ മരം മുറിക്കൽ ; ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻ ടി സാജൻ കുറ്റക്കാരനെങ്കിൽ നടപടിയെടുക്കും: എ കെ ശശീന്ദ്രൻ

August 4, 2021
Google News 2 minutes Read
muttil tree cutting

മുട്ടിൽ മരം മുറിക്കൽ കേസിൽ എൻ ടി സാജനെതിരെ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എൻ ടി സാജൻ കുറ്റക്കാരനെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി.

എൻ ടി സാജൻ ഐ എഫ് എസ് ഉദ്യോഗസ്ഥനായതിനാൽ കൂടുതൽ വിശദീകരണം ആവശ്യമാണ്. വിവാദ മരം മുറിക്കൽ കേസിൽ എൻ ടി സാജൻ കുറ്റക്കാരനെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

മുട്ടിൽ മരം മുറിക്കൽ വിവാദത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ആയിരുന്നു എൻ ടി സാജൻ. മരം മുറി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെന്നായിരുന്നു കണ്ടെത്തൽ. വയനാട്ടിൽ നിന്ന് മുറിച്ച മരം പിടിച്ച റേഞ്ച് ഓഫിസറെ കുടുക്കാൻ സാജൻ ശ്രമിച്ചിരുന്നു. ഫോറസ്റ് കൺസവേറ്റർ സാജനെതിരെ റേഞ്ച് ഓഫീസർ സമീർ പരാതി നൽകിയിരുന്നു. എൻ ടി സാജനെതിരെ വിജിലൻസ് വിഭാഗവും നേരത്തെ റിപ്പോർട്ട് കൈമാറിയിരുന്നു.

ഇതിനിടെ , മുട്ടിലിൽ പട്ടയഭൂമിയിലെ മരം മുറിച്ചു കടത്തിയ കേസിൽ സർക്കാരിനെ വീണ്ടും ഹൈക്കോടതി വിമർശിച്ചിരുന്നു. മരംമുറിക്കേസിൽ നിസാര വകുപ്പുകൾ മാത്രം ചുമത്തി കേസ് എടുത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

Read Also: വിവാദ മരംമുറിക്കൽ; നിയമവകുപ്പില്‍ നിന്ന് ഉപദേശം തേടിയിട്ടില്ല: പി.രാജീവ്

മോഷണക്കുറ്റം ചുമത്തിയിട്ടുള്ള 68 കേസുകളിൽ പ്രതികളെ അറസറ്റു ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. പട്ടയഭൂമിയിലെ മരം മുറിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

Story Highlights: Muttil tree felling case: A K Saseendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here