Advertisement

ടോക്യോ ഒളിമ്പിക്സ്: വനിതാ ഹോക്കി സെമിഫൈനലിലും ഇന്ത്യക്ക് പരാജയം

August 4, 2021
Google News 2 minutes Read
womens hockey india lost

ടോക്യോ ഒളിമ്പിക്സ് വനിതാ ഹോക്കി സെമിഫൈനലിലും ഇന്ത്യക്ക് പരാജയം. കരുത്തരായ അർജന്റീനയ്ക്കെതിരെയാണ് ഇന്ത്യ പരാജയപ്പെട്ടത്. കളിയിലുടനീളം ആഥിപത്യം പുലർത്തിയ ലാറ്റിനമേരിക്കൻ ടീം ഒന്നിനെതിരെ ഗോളുകൾക്ക് ഇന്ത്യയെ കീഴടക്കുകയായിരുന്നു. ക്യാപ്റ്റൻ നോയൽ ബാരിയോന്യുവോ അർജൻ്റീനയ്ക്കായി ഇരട്ട ഗോൾ നേടി. ഗുർജിത് കൗർ ആണ് ഇന്ത്യയുടെ ആശ്വാസ ഗോൾ ഗോൾ നേടിയത്. (womens hockey india lost)

ഒരു ഗോളിനു മുന്നിൽ നിന്നതിനു ശേഷമാണ് ഇന്ത്യ മത്സരം പരാജയപ്പെട്ടത്. കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഇന്ത്യ മുന്നിലെത്തി. പെനൽറ്റി കോർണറിൽ നിന്ന് ഗുർജിത് കൗർ ആണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. സാവധാനം കളി പിടിച്ച അർജൻ്റീന പിന്നീട് മത്സരത്തിലുടനീളം ഇന്ത്യയെ വിറപ്പിച്ചു. ഇടത് പാർശ്വത്തിലൂടെ ആക്രമണങ്ങൾ മെനഞ്ഞ അർജൻ്റീനയെ പലപ്പോഴും ഇന്ത്യ പണിപ്പെട്ടാണ് പിടിച്ചുനിർത്തിയത്. 18ആം മിനിട്ടിൽ പെനൽറ്റി കോർണറിലൂടെ അർജൻ്റീന സമനില പിടിച്ചു. 36ആം മിനിട്ടിൽ ലഭിച്ച മറ്റൊരു പെനൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് അർജൻ്റീന കളിയിൽ ലീഡെടുത്തു. അവസാന ക്വാർട്ടറിൽ ഇന്ത്യ സമനിലക്കായി പൊരുതിയെങ്കിലും അർജൻ്റൈൻ പ്രതിരോധം വഴങ്ങിയില്ല. അവസാന പത്ത് മിനിട്ടുകളിൽ രണ്ട് അസാമാന്യ സേവുകൾ നടത്തിയ അർജൻ്റൈൻ ഗോൾ കീപ്പർ ബെലൻ സുച്ചിയും ഇന്ത്യൻ ആക്രമണങ്ങളെ തടഞ്ഞുനിർത്തി.

Read Also: ടോക്യോ ഒളിമ്പിക്സ്: ഗുസ്തി സെമിഫൈനലിൽ ദീപക് പുനിയക്ക് പരാജയം

ഇന്നലെ പുരുഷ ഹോക്കി സെമിഫൈനലിൽ ഇന്ത്യ ബെൽജിയത്തോടാണ് കീഴടങ്ങിയത്. 5-2 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ പരാജയം. ആവേശകരമായ മത്സരത്തിൽ ആദ്യം പിന്നിൽ നിന്ന ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഹർമൻപ്രീത് സിം​ഗും മൻദീപ് സിം​ഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ​ഗോളുകൾ നേടിയത്. എന്നാൽ ബെൽജിയത്തിന്റെ അലക്സാണ്ടർ ഹെൻഡ്രിക്ക് ​ഗോൾ അടിച്ച് ടീമിനെ സമനിലയിൽ എത്തിച്ചു. പിന്നീട് വീണ്ടും കളി അവസാന ക്വാർട്ടറിലേക്ക് കടന്നപ്പോൾ അലക്സാണ്ടർ ഹെൻഡ്രിക്ക് തന്നെ വീണ്ടും മൂന്ന് ​ഗോൾ അടിച്ച് ബെൽജിയത്തിന്റെ സ്കോർ നാല് ​ഗോളുകളിലേക്ക് ഉയർത്തി ഇന്ത്യയെ പിന്തള്ളി. നാലാം കോൾ ബെൽജിയമടിച്ചത് പെനൽറ്റി കോർണറിലൂടെയാണ്.

1972 ൽ മ്യൂണിക്കിൽ സെമി ഫൈനൽ കളിച്ച ഇന്ത്യ അത് ശേഷം ടോക്യോ ഒളിമ്പിക്സിലാണ് ആദ്യമായി സെമി കളിക്കുന്നത്. മുൻപ് 1964 ലാണ് ഏറ്റവും ഒടുവിൽ ഇന്ത്യ ഒളിമ്പിക്സ് വേദിയിൽ ഫൈനൽ കളിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഫൈനലിൽ എത്തുമെന്ന പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്.

Story Highlights: olympics womens hockey india lost semifinal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here