വെങ്കലപ്പോരാട്ടം; ഇന്ത്യയും ജർമനിയും ഒപ്പത്തിനൊപ്പം

ഒളിമ്പിക്സ് ഹോക്കി വെങ്കലപ്പോരാട്ടത്തിൽ ഇന്ത്യയും ജർമനിയും ഒപ്പത്തിനൊപ്പം. കളി തുടങ്ങി നമിഷങ്ങൾക്കകം ജർമനി ലീഡ് നേടിയെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജീത്താണ് ഗോൾ നേടിയത്. കളി തുടങ്ങുമ്പോൾ ജർമനി ഒരു ഗോളിന് മുന്നിലായിരുന്നു. തിമൂർ ഒറൂസാണ് ജർമനിക്ക് വേണ്ടി ഗോൾ നേടിയത്.
ഇന്നലെ വനിതാ ഹോക്കി സെമിഫൈനലിൽ ഇന്ത്യക്ക് പരാജയം സംഭവിച്ചിരുന്നു. കരുത്തരായ അർജന്റീനയ്ക്കെതിരെയാണ് ഇന്ത്യ പരാജയപ്പെട്ടത്.
Read Also: ടോക്യോ ഒളിമ്പിക്സ്: വനിതാ ഹോക്കി സെമിഫൈനലിലും ഇന്ത്യക്ക് പരാജയം
കളിയിലുടനീളം ആഥിപത്യം പുലർത്തിയ ലാറ്റിനമേരിക്കൻ ടീം ഒന്നിനെതിരെ ഗോളുകൾക്ക് ഇന്ത്യയെ കീഴടക്കുകയായിരുന്നു. ക്യാപ്റ്റൻ നോയൽ ബാരിയോന്യുവോ അർജൻ്റീനയ്ക്കായി ഇരട്ട ഗോൾ നേടി. ഗുർജിത് കൗർ ആണ് ഇന്ത്യയുടെ ആശ്വാസ ഗോൾ ഗോൾ നേടിയത്.
17′ What a GOALLLLL!!! ??
— Hockey India (@TheHockeyIndia) August 5, 2021
Simranjeet scores his second goal in the Tokyo Olympics.
?? 1:1 ??#GERvIND #HaiTayyar #IndiaKaGame #Tokyo2020 #TeamIndia #TokyoTogether #StrongerTogether #HockeyInvites #WeAreTeamIndia #Hockey pic.twitter.com/IC8ZSdV3Ec
ഒരു ഗോളിനു മുന്നിൽ നിന്നതിനു ശേഷമാണ് ഇന്ത്യ മത്സരം പരാജയപ്പെട്ടത്. കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഇന്ത്യ മുന്നിലെത്തി. പെനൽറ്റി കോർണറിൽ നിന്ന് ഗുർജിത് കൗർ ആണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. സാവധാനം കളി പിടിച്ച അർജൻ്റീന പിന്നീട് മത്സരത്തിലുടനീളം ഇന്ത്യയെ വിറപ്പിച്ചു.
Story Highlights: India Germany hockey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here