പുരുഷ ഹോക്കി; ജർമനി വീണ്ടും മുന്നിൽ

ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ജർമനി വീണ്ടും മുന്നിലെത്തി. മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് ഗോളുകൾ നേടി സ്കോർ 3-2 ൽ എത്തിച്ചിരിക്കുകയാണ് ജർമൻ താരങ്ങൾ. തിമുർ ഒറൂസും നിക്ലാസ് വെലനും, ബെനെഡിക്ടുമാണ് ജർമനിക്കായി ഗോൾ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത് സിമ്രൻജിത്ത് സിംഗും ഹാർദിക് സിംഗുമാണ്.
അറ്റാക്കിംഗിൽ ശ്രദ്ധയൂന്നിയാണ് ഇരുടീമുകളും കളിക്കുന്നത്. കളി തുടങ്ങുമ്പോൾ ജർമനി ഒരു ഗോളിന് മുന്നിലായിരുന്നു. തിമൂർ ഒറൂസാണ് ജർമനിക്ക് വേണ്ടി ഗോൾ നേടിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സിമ്രൻജിത്ത് ഗോൾ നേട. തുടർന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്കോർ ചെയ്തു. 28-ാം മിനിറ്റിൽ ഹർദിക് സിംഗ് ഗോൾ അടിച്ച് സ്കോർ 3-1 ൽ നിന്ന് 3-2 ലേക്ക് ഉയർത്തി.
ഇന്നലെ വനിതാ ഹോക്കി സെമിഫൈനലിൽ ഇന്ത്യക്ക് പരാജയം സംഭവിച്ചിരുന്നു. കരുത്തരായ അർജന്റീനയ്ക്കെതിരെയാണ് ഇന്ത്യ പരാജയപ്പെട്ടത്. കളിയിലുടനീളം ആഥിപത്യം പുലർത്തിയ ലാറ്റിനമേരിക്കൻ ടീം ഒന്നിനെതിരെ ഗോളുകൾക്ക് ഇന്ത്യയെ കീഴടക്കുകയായിരുന്നു. ക്യാപ്റ്റൻ നോയൽ ബാരിയോന്യുവോ അർജൻ്റീനയ്ക്കായി ഇരട്ട ഗോൾ നേടി. ഗുർജിത് കൗർ ആണ് ഇന്ത്യയുടെ ആശ്വാസ ഗോൾ ഗോൾ നേടിയത്. ഒരു ഗോളിനു മുന്നിൽ നിന്നതിനു ശേഷമാണ് ഇന്ത്യ മത്സരം പരാജയപ്പെട്ടത്. കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഇന്ത്യ മുന്നിലെത്തി. പെനൽറ്റി കോർണറിൽ നിന്ന് ഗുർജിത് കൗർ ആണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. സാവധാനം കളി പിടിച്ച അർജൻ്റീന പിന്നീട് മത്സരത്തിലുടനീളം ഇന്ത്യയെ വിറപ്പിച്ചു.
Story Highlights: india germany score
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here