എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ടാണ് പാർലമെന്റ് സമ്മേളനം നടക്കുന്നത്; ആരോപണവുമായി ഇടത് എംപിമാർ

എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഇപ്പോൾ പാർലമെൻറ് സമ്മേളനം നടക്കുന്നതെന്ന് ഇടത് എംപിമാർ. പാർലമെൻ്ററി കമ്മിറ്റികളെ നോക്കുകുത്തിയാക്കി ബില്ലുകൾ നേരെ സഭയിൽ പാസാക്കുകയാണെന്ന് എംപിമാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പാർലമെൻ്ററി കമ്മിറ്റിയുടെ പരിശോധനക്ക് ബില്ലുകൾ എത്തുന്നില്ല എന്നും എംപിമാർ പറഞ്ഞു. (left mps accuses government)
ബില്ലുകളെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ പ്രതിപക്ഷ എംപിമാരുടെ മൈക്ക് ഓഫ് ചെയ്യുന്നു. പെഗാസിസ് വിഷയം അടക്കം പ്രതിപക്ഷം ഉന്നയിച്ച ഒരു വിഷയവും ചർച്ചക്കെടുക്കാൻ ഭരണപക്ഷം തയ്യാറാവുന്നില്ല. പ്രതിപക്ഷ ബഹളം ബില്ലുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരമായി ഭരണപക്ഷം കാണുന്നു. ഗുരുതരമായ സാഹചര്യമാണ് പാർലമെൻ്റിനകത്ത്. മാധ്യമപ്രവേശനം ലംഘിച്ചതോടെ അകത്ത് നടക്കുന്ന കാര്യങ്ങൾ പുറംലോകം അറിയുന്നില്ല. സഭ ടിവി പലപ്പോഴും നിർത്തിവെക്കുന്നു. ഇത് പൗരാവകാശ ലംഘനമാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി ഇതിനെതിരെ നിലകൊള്ളും. പ്രതിപക്ഷ ഐക്യത്തിൽ കോൺഗ്രസിന് ഇങ്ങോട്ടും വരാം. പാർലമെൻറിലെ വിഷയത്തിൽ ഒന്നിച്ച് നിക്കാം എന്നാണ് രാഹുൽ ഗാന്ധിയുടെ യോഗത്തിൽ തീരുമാനിച്ചതെന്നും ഇടത് എംപിമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Read Also: പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററില്‍; രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍
അതേസമയം, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് ഭേദിച്ചവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് ദ്വിഗ്‌വിജയ് സിംഗ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി.
പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രധാനമന്ത്രിയും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. രാജ്യത്തിന്റെ വികസനത്തെ തടസ്സപ്പെടുത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. എല്ലാ മേഖലകളിലും വികസനം ഉണ്ടാകുമ്പോള്‍ അത് തടസപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് പ്രതിപക്ഷത്തിന്റേതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പെഗസിസ് ചാരവൃത്തിയും എണ്ണവില വര്‍ധനവും ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കുത്തകകള്‍ക്ക് വേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇതേക്കുറിച്ച് പ്രധാനമന്ത്രി ഒന്നും സംസാരിക്കുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
Story Highlights: left mps accuses central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here