Advertisement

ടോക്യോ ഒളിമ്പിക്സ്: ഗോൾഫ് മൂന്നാം റൗണ്ടിലും അദിതി അശോക് രണ്ടാം സ്ഥാനത്ത്; നാളെ അവസാന അങ്കം

August 6, 2021
Google News 2 minutes Read
aditi ashok 2nd olympics

ടോക്യോ ഒളിമ്പിക്സ് വനിതകളുടെ ഗോൾഫ് മത്സരത്തിലെ മൂന്നാം റൗണ്ടിലും അദിതി അശോക് രണ്ടാം സ്ഥാനത്ത് തുടരുന്നു. -12 പോയിൻ്റുകളാണ് മൂന്നാം റൗണ്ട് അവസാനിക്കുമ്പോൾ അദിതിക്ക് ഉള്ളത്. കഴിഞ്ഞ മൂന്ന് റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയ താരം ഇതുവരെ രണ്ടാം സ്ഥാനത്തുനിന്ന് പിന്നോട്ടിറങ്ങിയിട്ടില്ല. നാളെ നടക്കുന്ന അവസാന റൗണ്ടിൽ കൂടി ഈ പ്രകടനം തുടരാനായാൽ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് ഗോൾഫിൽ മെഡൽ ലഭിക്കും. (aditi ashok 2nd olympics)

അമേരിക്കയുടെ ലോക ഒന്നാം നമ്പർ താരം നെല്ലി കോർഡെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. -15 ആണ് നെല്ലിയുടെ പോയിൻ്റ്. മൂന്ന് പോയിൻ്റിൻ്റെ മൂന്നാം സ്ഥാനത്ത് ന്യൂസീലൻഡ് താരം ലിഡിയ കോ ആണ് മൂന്നാം സ്ഥാനത്ത്. -10 പോയിൻ്റുകളാണ് കിവീസ് താരത്തിനുള്ളത്. ആദ്യ റൗണ്ടിൽ ഒന്നാമത് ഫിനിഷ് ചെയ്ത സ്വീഡൻ്റെ മാഡ്ലിൻ സാഗ്സ്ട്രോം ഇന്ന് ഏഴാം സ്ഥാനത്താണ്. ഇന്നലെ അദിതിക്കൊപ്പം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന നന്ന മാഡ്സണും ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Read Also: 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ പുരുഷ ടീം പുറത്ത്; ഏഷ്യൻ റെക്കോർഡ് തകർത്തു

അതേസമയം, മൂന്ന് മലയാളികൾ പങ്കെടുത്ത 4X400 മീറ്റർ റിലേയിൽ ഇന്ത്യൻ പുരുഷ ടീം ഏഷ്യൻ റെക്കോർഡ് തകർത്തിട്ടും ഫൈനൽ കാണാതെ പുറത്തായി. മുഹമ്മദ് അനസ് യഹിയ, നോഹ നിർമൽ ടോം, ആരോഗ്യ രാജീവ്, അമോൽ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് ഹീറ്റ്സിൽ നാലാമതായി ഫിനിഷ് ചെയ്ത് പുറത്തായത്. 3 മിനിറ്റ് 25 സെക്കന്റിൽ മാത്രമാണ് ഇന്ത്യൻ ടീമിന് ഫിനിഷ് ചെയ്യാൻ സാധിച്ചത്. ഖത്തറിന്റെ പേരിലുണ്ടായിരുന്ന 3 മിനിറ്റ് 56 സെക്കന്റിന്റെ റെക്കോർഡാണ് ഇന്ത്യ തിരുത്തി കുറിച്ചത്.

ആദ്യ ഹീറ്റ്‌സിൽ മത്സരിച്ച അഞ്ച് ടീമുകൾ 3 മിനിറ്റിൽ താഴെയാണ് ഫിനിഷ് ചെയ്തത്. രണ്ടാം ഹീറ്റ്‌സിൽ മത്സരിച്ച ഇന്ത്യ നാലാം സ്ഥാനത്തെത്തിയെങ്കിലും ഫൈനലിന് യോഗ്യത നേടാനായില്ല. ആകെയുള്ള രണ്ട് ഹീറ്റ്‌സിൽ നിന്നും ആദ്യമെത്തുന്ന മൂന്ന് ടീമുകൾ വീതമാണ് ഫൈനലിൽ കടക്കുക. ഏറ്റവും മികച്ച സമയം കുറിക്കുന്ന അടുത്ത രണ്ട് ടീമുകളും ഫൈനലിൽ കടക്കും. എട്ട് ടീമുകൾ ഫൈനലിലേക്ക് മുന്നേറിയപ്പോൾ ഇന്ത്യ നേരിയ വ്യത്യാസത്തിൽ ഒൻപതാം സ്ഥാനത്തായി.

Story Highlight: aditi ashok golf 2nd olympics 3rd round

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here