ഉത്തര പേപ്പര്‍ കാണാതായ സംഭവം; ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കും

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ പരീക്ഷാ നടത്തിപ്പിലെ നാല് ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കും. കേസില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു.
ഉത്തരപ്പേപ്പര്‍ കാണാതായ വിഷയത്തില്‍ ഗൂഡാലോചനയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു.
എന്നാല്‍ സര്‍വകലാശാലയിലെ പല സിസിടിവികളും പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കമാകാം ഉത്തര പേപ്പര്‍ കാണാതായതിന് പിന്നിലെന്ന് സംശയമുണ്ട്.
Read Also: കാലടി സര്‍വകലാശാല ഉത്തരക്കടലാസ് മോഷണം; അന്വേഷണം അധ്യാപകരിലേക്ക്
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് കാണാതായ പി.ജി സംസ്‌കൃത സാഹിത്യം വിഭാഗത്തിലെ 276 ഉത്തരേ പേപ്പറുകള്‍ പരീക്ഷ വിഭാഗം ഓഫിസില്‍ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. സര്‍വകലാശാല അധികൃതര്‍ തന്നെയാണ് പേപ്പര്‍ കണ്ടെത്തിയ വിവരം പൊലീസിനെ വിളിച്ചറിയിച്ചത്.
Story Highlight: answer sheet missing, kaladi sanskrit university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here