കഞ്ചാവ് ലഹരി : ലോക്കപ്പ് അടിച്ചു തകർത്ത് പ്രതി; പൊലീസുകാർക്ക് നേരെ ഇയാൾ വിസർജ്യവും വലിച്ചെറിഞ്ഞു

കഞ്ചാവ് ലഹരിയിൽ പൊലീസ് ലോക്കപ്പ് അടിച്ചു തകർത്തു പ്രതി. തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷനിലാണ് നിരവധി കേസുകളിൽ പ്രതിയായ വെള്ളായണി സ്വദേശി ഷാനവാസ് അതിക്രമം കാണിച്ചത്. ലോക്കപ്പിനുള്ളിലെ ഇഷ്ടികകൾ ഇടിച്ചു തകർക്കുകയും, ഇത് ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയും ചെയ്തു.
നേമം സ്റ്റേഷനിൽ മാത്രം വെള്ളായണി സ്വദേശി ഷാനവാസിനെതിരെ മൂന്നു കേസുകളുണ്ട്. മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഷാനവാസിനെ ഇന്നലെ രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കുന്നത്. പിടികൂടുമ്പോൾ ഇയാൾ അബോധാവസ്ഥയിലായിരുന്നു. പുലർച്ചയോടെ ഇയാൾ ലോക്കപ്പിൽ അതിക്രമങ്ങൾ ആരംഭിച്ചു.
ലോക്കപ്പിലെ സിമന്റ് ഭിത്തികൾ തകർത്തു.വിവസ്ത്രനായി നിന്ന് വനിതാ പൊലീസു കാരെയടക്കം അസഭ്യം പറഞ്ഞു. ഇഷ്ടിക ഉപയോഗിച്ച് സെല്ല് തകർക്കാൻ ശ്രമിച്ച പ്രതി പിന്നീട് ഇത് ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. പൊലീസുകാർക്ക് നേരെ ഇയാൾ വിസർജ്യവും വലിച്ചെറിഞ്ഞു.
Read Also: കഞ്ചാവ് മാഫിയ പൊലീസിനെ ആക്രമിച്ച സംഭവം; മുഖ്യപ്രതി അടക്കം 11 പേര്‍ പിടിയിൽ
മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ട് പോയപ്പോഴും പ്രതി പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച. പിന്നീട് കൂടുതൽ പൊലീസ് സുരക്ഷയിലാണ് ഇയാളെ മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കിയത്.ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.
Story Highlight: convict destroy jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here