Advertisement

മരം മുറി : കേരളം നൽകിയ വിശദീകരണങ്ങളിൽ അവ്യക്തതയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

August 7, 2021
Google News 1 minute Read
kerala wood robbery explanation

മരം മുറിക്കലുമായി ബന്ധപ്പെട്ട് കേരളം നൽകിയ വിശദീകരണങ്ങളിൽ അവ്യക്തതകൾ ഉണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. വനഭൂമിയിൽ നിന്നും മരം മുറിച്ചിട്ടില്ലെന്ന കേരളത്തിന്റെ വാദം കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം തള്ളി. ഇക്കാര്യം സ്ഥാപിക്കാൻ രേഖാപരമായി സംസ്ഥാനത്തിന് സാധിച്ചിട്ടില്ലെന്ന് മന്ത്രാലയം പറയുന്നു.

കേരളത്തിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട പരാതികളിന്മേൽ കേരളത്തോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിശദീകരണം തേടിയിരുന്നു. അനധികൃതമായി മരം മുറി നടന്നത് സ്വകാര്യ ഭൂമിയിൽ നിന്നാണെന്നായിരുന്നു കേരളത്തിന്റെ വാദം.

എന്നാൽ പല കാരണങ്ങൾ കൊണ്ടും ഇത് വനം ഭൂമിയായി പരി​ഗണിക്കേണ്ടി വരുമെന്ന നിലപാടിലാണ് കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ മന്ത്രാലയം കേരളത്തോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കത്ത് കേരളത്തിന് ഇന്ന് തന്നെ അയയ്ക്കും.

ഇത് സംബന്ധിച്ച റിപ്പോർട്ട് ഹരിത ട്രിബ്യൂണലിനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കൈമാറും.

Story Highlight: kerala wood robbery explanation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here