37 വര്‍ഷത്തിന് ശേഷം സ്വപ്‌നം യാഥാര്‍ത്ഥ്യമായി; നീരജിനെ അഭിനന്ദിച്ച് പി.ടി ഉഷ

ടാക്യോ ഒളിമ്പിക്‌സില്‍ ചരിത്രം കുറിച്ച് സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പി.ടി ഉഷ. പൂര്‍ത്തിയാകാത്ത തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായമെന്നാണ് പി.ടി ഉഷ ട്വിറ്ററില്‍ കുറിച്ചത്. 37 വര്‍ഷത്തിന് ശേഷം തന്റെ സ്വപ്‌നം സഫലമായിരിക്കുകയാണ്. എന്റെ മകന് നന്ദി…എന്നായിരുന്നു ട്വീറ്റ്.
എത്രമികവ് പ്രകടിപ്പിച്ചിട്ടും നേരിയ വ്യത്യാസത്തിന് മെഡല്‍ നഷ്ടപ്പെട്ട ചരിത്രമായിരുന്നു നാളിതുവരെ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്. അത്‌ലറ്റിക്‌സില്‍ ഒരു മെഡലെന്ന ഇന്ത്യന്‍ സ്വപ്നം ഏറ്റവും അടുത്തെതിയത് ലോസ്ഏഞ്ചല്‍സിലായിരുന്നു. എന്നാല്‍ അന്ന് പി ടി ഉഷയ്ക്ക് മെഡല്‍ നഷ്ടമായത് സെക്കന്റിലെ നൂറിലൊരംശം എന്ന് വിശേഷിപ്പിക്കാവുന്ന സമയത്തിലാണ്. 1984ല്‍ ലോസ്ഏഞ്ചല്‍സില്‍ നടന്ന ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നഷ്ടമാവുകയായിരുന്നു.
Realised my unfinished dream today after 37 years. Thank you my son @Neeraj_chopra1 ???#Tokyo2020 pic.twitter.com/CeDBYK9kO9
— P.T. USHA (@PTUshaOfficial) August 7, 2021
ഇന്ന് അതേ പി.ടി ഉഷ നീരജ് ചോപ്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്യുമ്പോള്‍ ഇത് ചരിത്രനിമിഷം. കാരണം ഉഷയുടെ മെഡല്‍ നഷ്ടമായിട്ട് നാളേക്ക് 37 വര്‍ഷമാകുന്നു.
അതേസമയം നീരജിനൊപ്പം ഒളിമ്പിക്‌സില്‍ മത്സരിച്ച പാകിസ്താന്‍ താരം നദീം അര്‍ഷാദിന്റെ ട്വീറ്റും വൈറലാവകുയാണ്. പാകിസ്താന് ക്ഷമാപണം പറഞ്ഞും നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുമാണ് പാക് താരം നദീം ട്വീറ്റ് ചെയ്തത്. നീരജിന് അഭിനന്ദനങ്ങള്‍ അറിയിച്ചതോടൊപ്പം, പാകിസ്താന്‍, നിങ്ങളെന്നോട് ക്ഷമിക്കണം. നിങ്ങള്‍ക്കായി മെഡല്‍ നേടാനായില്ല എന്നായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം.
പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയിലാണ് നീരജ് സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനമായത്.
23കാരനായ താരം 87.58 ദൂരം താണ്ടിയാണ് നീരജ് സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സ് മെഡല്‍ നേടിയത്. സ്വാതന്ത്ര്യത്തിനു മുന്‍പ് ആംഗ്ലോ ഇന്ത്യക്കാരനായ നോര്‍മന്‍ പ്രിച്ചാര്‍ഡ് ആണ് ഇന്ത്യക്ക് വേണ്ടി ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്ന് ആദ്യ മെഡല്‍ കണ്ടെത്തിയത്. 1900 പാരിസ് ഒളിമ്പിക്‌സ് 200 മീറ്റര്‍ ഓട്ടമത്സരത്തിലെ വെള്ളിമെഡല്‍ ജേതാവായിരുന്നു പ്രിച്ചാര്‍ഡ്.
Story Highlight: p t usha, neeraj chopra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here