Advertisement

കൊവിഷീൽഡ്- കോവാക്സിൻ മിശ്രിത വാക്സിൻ ഫലപ്രദം : ഐസിഎംആർ

August 8, 2021
Google News 7 minutes Read
DCGI approved study

കൊവിഷീൽഡ്- കോവാക്സിൻ മിശ്രിത വാക്സിൻ ഫലം മികച്ചതെന്ന് ഐസിഎംആർ. കൊവാക്സിൻ-കൊവിഷീൽഡ് മിശ്രിതം വ്യത്യസ്ത ഡോസായി നൽകുന്നത് ഫലപ്രദമാണെന്നാണ് ഐസിഎംആറിന്റെ കണ്ടെത്തൽ.

കൊവിഷീൽഡ്-കൊവാക്സിൻ മിശ്രിതത്തെ കുറിച്ച് പഠനം നടത്താൻ വെല്ലൂർ മെഡിക്കൽ കോളജ് അനുമതി തേടിയിരുന്നു. ഇതിന് പിന്നാലെ ഡിസിജിഐ ഈ പഠനത്തിന് അനുമതി നൽകിയിരുന്നു.

Read Also: കൊവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ എടുത്താൽ മതി : ഐസിഎംആർ

ഒരു വ്യക്തിക്ക് കൊവാക്സിന്റേയും കൊവീഷീൽഡിന്റെയും മിശ്രിതം നൽകാമോ എന്നതായിരുന്നു പഠനത്തിലെ പ്രധാനപ്പെട്ട ഭാ​ഗം. തുടർന്ന് ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുമതി നൽകാൻ സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റി ശുപാർശ ചെയ്തു. തുടർന്ന് നടത്തിയ പരീക്ഷണത്തിലാണ് ഫലം പുറത്തുവന്നത്.

Story Highlight: covishield covaxin mixture effective

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here