Advertisement

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; പൊലീസ് ഉദ്യോഗസ്ഥന് ഫോണിലൂടെ ഭീഷണി

August 8, 2021
Google News 1 minute Read
gold smuggling karipur

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. അന്വേഷണ സംഘത്തിലെ എസ് ഐയുടെ മകനെ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
ജൂലൈ 30നാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി വാവാട് സ്വദേശിയായ കുഞ്ഞീത് എന്ന റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിടെയാണ് പിടിയിലായത്. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതായി അടക്കം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കൈാണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പത്തംഗ അന്വേഷണസംഘത്തിലെ എസ്‌ഐക്കാണ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോള്‍ ലഭിച്ചത്. മകനെ അപായപ്പെടുത്തും എന്നായിരുന്നു സന്ദേശം.
രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് അന്വേഷണ സംഘത്തെ ഇടിച്ചു കൊലപ്പെടുത്താനും പ്രതികള്‍ പദ്ധതിയിട്ടിരുന്നു.

Read Also: കരിപ്പൂർ സ്വർണകവർച്ച കേസ് : അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പദ്ധതി ഇട്ടെന്ന് പൊലീസ്

പ്രതികളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരെയും പൊലീസ് ഇനി കണ്ടെത്താനുണ്ട്. നിലവില്‍ സ്വര്‍ണ കവര്‍ച്ചാ ആസൂത്രണക്കേസുമായി ബന്ധപ്പെട്ട് 23 പ്രതികളാണ് ഉള്ളത്. ഇവര്‍ക്കെല്ലാം ഗുണ്ടാ പശ്ചാത്തലമുണ്ട്.

Story Highlight: gold smuggling karipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here