Advertisement

കരിപ്പൂർ സ്വർണകവർച്ച കേസ് : അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പദ്ധതി ഇട്ടെന്ന് പൊലീസ്

August 8, 2021
Google News 1 minute Read
karipur gold smuggling planning

കരിപ്പൂർ സ്വർണകവർച്ചാ കേസിൽ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പദ്ധതി ഇട്ടിരുന്നുവെന്ന്. രേഖകളില്ലാത്ത വാഹനം ഉപയോ​ഗിച്ച് ഇടിച്ചു കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

റിയാസ് എന്ന കുഞ്ഞീതുവിനെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഫോൺ പൊലീസ് പരിശോധിച്ചു. ഇതിൽ കുറച്ച് രേഖകൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഇക്കാര്യങ്ങൾ പൊലീസ് സാങ്കേതികമായി വീണ്ടെടുക്കുകയായിരുന്നു. തുടർന്നാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ പദ്ധിതിയിട്ടെന്ന് വിവരം പൊലീസിന് ലഭിക്കുന്നത്. ഇത് സംബന്ധിച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങൾ പൊലീസിന് ലഭിച്ചു.

Read Also: കരിപ്പൂർ സ്വർണ്ണക്കടത്ത് ; അർജുൻ ആയങ്കിയ്ക്ക് ജാമ്യമില്ല

പ്രതികളുമായി ബന്ധപ്പെട്ട് ​ഗൂഢാലോചന നടത്തിയവരെയും പൊലീസ് ഇനി കണ്ടെത്താനുണ്ട്. നിലവിൽ സ്വർണ കവർച്ചാ ആസൂത്രണക്കേസുമായി ബന്ധപ്പെട്ട് 23 പ്രതികളാണ് ഉള്ളത്. ഇവർക്കെല്ലാം ​ഗുണ്ടാ പശ്ചാത്തലമുണ്ട്.

Story Highlight: karipur gold smuggling planning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here