Advertisement

സംസ്ഥാനത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ട്രൈബല്‍ പഞ്ചായത്ത് വയനാട്ടില്‍

August 8, 2021
Google News 1 minute Read
Noolpuzha panchayat

സംസ്ഥാനത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ട്രൈബല്‍ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂല്‍പുഴ. ആദിവാസികള്‍ ഉള്‍പ്പെടെ പഞ്ചായത്തില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള 22,616 പേരാണുള്ളത്. ഇതില്‍ 21,964 പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗക്കാര്‍ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് നൂല്‍പ്പുഴ. 18 വയസ്സിന് മുകളില്‍ പ്രായമുള്ള 7602 ആദിവാസി വിഭാഗക്കാരാണ് ഇവിടെയുള്ളത്. ഇതില്‍ 7352 പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 6975 പേര്‍ക്ക് പ്രത്യേക ട്രൈബല്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചാണ് വാക്‌സിന്‍ നല്‍കിയത്.(Noolpuzha panchayat)

പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള അഞ്ച് സ്‌കൂളുകളിലാണ് ക്യാമ്പ് നടത്തിയത്. ട്രൈബല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനങ്ങളിലാണ് ഇവരെ ക്യാമ്പുകളില്‍ എത്തിച്ചത്. ഇതിന് പുറമേ ക്യാമ്പിലെത്തി വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ക്കും, കിടപ്പ് രോഗികള്‍ക്കും ട്രൈബല്‍ വകുപ്പിന്റെ സഹായത്തോടെ കോളനികളില്‍ നേരിട്ടെത്തിയാണ് വാക്‌സിന്‍ നല്‍കിയത്.

കോളനികളില്‍ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഫോണ്‍ നമ്പര്‍ എന്നിങ്ങനെ രേഖയില്ലാതെ താമസിക്കുന്നവര്‍ക്കായി കോവിന്‍ ആപ്പില്‍ പ്രത്യേക സജ്ജീകരണം ഒരുക്കുകയും കോളനിയിലെ തന്നെ ഒരു വ്യക്തിയുടെ റഫറന്‍സ് ഐ.ഡി ഉപയോഗിച്ച് വാക്‌സിന്‍ ലഭ്യമാക്കുകയും ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ വാക്‌സിനേറ്റഡ് ആയി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസങ്ങളില്‍ മോപ്പ് അപ്പ് ക്യാമ്പുകളും സംഘടിപ്പിച്ചു. ആര്‍ആര്‍ടി അംഗങ്ങളുടെയും, ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ വാര്‍ഡ് അടിസ്ഥാനത്തിലാണ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

അതിനിടെ സംസ്ഥാനത്ത് നാളെ മുതല്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കും. യുജി, പിജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍പി യുപി അധ്യാപകര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കും.

Story Highlight: Noolpuzha panchayat. wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here