Advertisement

രഖിലിന് തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന്; 24 Exclusive

August 8, 2021
Google News 1 minute Read
rakhil gun using video

കോതമം​ഗലം ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്താൻ രഖിലിനെ തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന്. പ്രതികളിൽ ഒരാളായ മനേഷ് കുമാറാണ് തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുന്നത്.രഖിൽ പ്രതികൾക്കൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങളും ട്വന്റിഫോറിന് ലഭിച്ചു.

പ്രതികളുടെ ഫോണിൽ നിന്നാണ് പൊലീസിന് ഈ ദൃശ്യങ്ങൾ ലഭിച്ചത്. ടാക്സി ഡ്രൈവറായ മനേഷ് കുമാറാണ് പരിശീലനം നൽകിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 7.62 എംഎം പിസ്റ്റൾ ഉപയോ​ഗിച്ച് എങ്ങനെയാണ് ബുള്ളറ്റ് ലോഡ് ചെയ്യേണ്ടത്, ട്രി​ഗർ വലിക്കേണ്ടത് തുടങ്ങി എല്ലാ വിവരങ്ങളും രഖിലിന് പറഞ്ഞുകൊടുത്ത് പഠിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ബിഹാർ സ്വദേശി സോനു കുമാർ മോദി പിടിയിലായത് ഇന്നലെയാണ്. അറുപതിനായിരം രൂപ നൽകിയാണ് രഖിൽ തോക്ക് വാങ്ങിയതെന്നാണ് വിവരം. പട്നയിൽ പ്രതികളെ സഹായിച്ച ടാക്സി ഡ്രൈവർ മനേഷ് കുമാറും ഇന്നലെ പിടിയിലായി. മുനവറിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. രാഖിലിന് തോക്ക് കൈമാറിയ സോനു കുമാർ മോദിയിലേക്ക് രാഖിലിനെ എത്തിച്ച ടാക്സി ഡ്രൈവറാണ് മനേഷ് കുമാർ. മനേഷ് കുമാറിന് ഇത്തരം സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Read Also: കോതമംഗലം കൊലപാതകം : സോനുകുമാർ മോദി കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ എത്തിച്ചതായി കണ്ടെത്തൽ

അതേസമയം, പ്രതികൾ കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ എത്തിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇരുപതോളം തോക്കുകൾ കേരളത്തിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. തികളുടെ മൊബൈൽ നിന്നും കേരളത്തിലേക്ക് നിരന്തരം ഫോൺ വന്നതായും പൊലീസ് കണ്ടെത്തി. പിടിയിലായ സോനുകുമാർ മോദി കേരളത്തിലേക്ക് തോക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ്.

Story Highlight: rakhil gun using video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here