വാവുബലിയില്‍ ആള്‍ക്കൂട്ടം; കേസെടുത്ത് പൊലീസ്

കൊവിഡ് ചട്ടം ലംഘിച്ച് വാവുബലി നടത്തിയതിന് കോഴിക്കോട് 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വരയ്ക്കല്‍ കടപ്പുറത്ത് നടത്തിയ ബലിയിടല്‍ ചടങ്ങില്‍ ആള്‍ക്കൂട്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് മെസിയുടെ വെള്ളയില്‍ പൊലീസ് കേസെടുത്തത്.
കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ നിയന്ത്രണങ്ങളില്‍ മാറ്റമില്ലാതെയാണ് ഇത്തവണയും കര്‍ക്കിടക വാവുബലി. ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ബലിതര്‍പ്പണം ഇല്ല. ബലിതര്‍പ്പണത്തിനായി കടവില്‍ ഇറങ്ങാന്‍ അനുവദിക്കില്ല.
വീടുകളില്‍ തന്നെ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.ബലിയിടാന്‍ അനുമതിയില്ലെങ്കിലും ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും വഴിപാടും നടത്താന്‍ അവസരം ഉണ്ടാകും.നിയന്ത്രണങ്ങള്‍ പാലിക്കണം എന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Story Highlight: vavu bali