ബുര്‍ജ് ഖലീഫയുടെ നെറുകെയിൽ എയര്‍ഹോസ്റ്റസ്; വൈറൽ വിഡിയോയ്ക്ക് പിന്നിൽ

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ എയര്‍ഹോസ്റ്റസ്. സോഷ്യൽ മീഡിയയിലൂടെ എമിറേറ്റ്സ് എയര്‍ലൈന്‍സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിലാണ് ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകൾ വശത്ത് നിൽക്കുന്ന ദൃശ്യങ്ങൾ ഉള്ളത്. യുഎഇയെ യാത്രവിലക്കുള്ള പട്ടികയില്‍ നിന്ന് ബ്രിട്ടന്‍ ഒഴിവാക്കിയതിന് നന്ദി പറയുന്ന പോസ്റ്ററുകള്‍ ഈ വിഡിയോയിൽ കാണിക്കുന്നുണ്ട്. വീഡിയോ യഥാര്‍ത്ഥമാണോ, എയര്‍ഹോസ്റ്റസ് വേഷത്തില്‍ ബുര്‍ജിന് ഏറ്റവും മുകളില്‍ നിന്ന സ്ത്രീ ആരാണ് തുടങ്ങിയ സംശയങ്ങള്‍ പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
എന്നാൽ ഇക്കാര്യത്തില്‍ കമ്പനി തന്നെ ഇപ്പോൾ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ്. ഇത് ഗ്രീന്‍ സ്‍ക്രീന്‍ പോലുള്ള സാങ്കേതിക വിദ്യകളൊന്നും ഉപയോഗിക്കാതെ യഥാര്‍ത്ഥത്തില്‍ തന്നെ ചിത്രീകരിച്ചതാണെന്ന് എമിറേറ്റ്സ് വ്യക്തമാക്കുന്നു. വി ഡിയോ യഥാര്‍ത്ഥമാണെന്നും ഇതിൽ അഭിനയിച്ചത് നികോള്‍ സ്‍മിത്ത് ലുഡ്വിക് എന്ന സ്കൈഡൈവറാണെന്നും ഒപ്പം ഏതാനും പേരുടെ സഹായവും പരിശ്രമവുമാണ് 828 മീറ്റര്‍ ഉയരത്തില്‍ ചിത്രീകരിച്ച ആ വിഡിയോക്ക് പിന്നിലുള്ളതെന്നും കമ്പിനി വിശദമാക്കി.
കര്‍ശന സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള പരിശീലനവും പ്ലാനിങും പരീക്ഷണവും പൂര്‍ത്തിയാക്കിയാണ് വിഡിയോ ചിത്രീകരിച്ചത്. സുരക്ഷിതമായി നില്‍ക്കാന്‍ ഒരു പ്ലാറ്റ്ഫോമും ചെറിയൊരു തൂണും ഉറപ്പിച്ചു. ഈ തൂണൂമായും ഇതിന് പുറമെ മറ്റ് പോയിന്റുകളുമായും നിക്കോള്‍ സ്‍മിത്ത് ലുഡ്‍വികിനെ ബന്ധിച്ചു. പുറമേ ക്യാമറയില്‍ പതിയാത്ത വിധത്തില്‍ എമിറേറ്റ്സിന്റെ യൂണിഫോമിനടിയിലൂടെയാണ് ഇത് സജ്ജമാക്കിയത്.
Real or fake? A lot of you have asked this question and we’re here to answer it.
— Emirates Airline (@emirates) August 9, 2021
Here’s how we made it to the top of the world’s tallest building, the @BurjKhalifa. https://t.co/AGLzMkjDON@EmaarDubai #FlyEmiratesFlyBetter pic.twitter.com/h5TefNQGQe
വീഡിയോ ചിത്രീകരിക്കാന്‍ സംഘം അഞ്ച് മണിക്കൂറോളം ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ ചെലവഴിച്ചു. ഒരൊറ്റ ഡ്രോണ്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പൂര്‍ണമായും ചിത്രീകരിച്ചത്. അവിശ്വസനീയമായ സാഹസത്തിന് മുതിര്‍ന്ന ലുഡ്വിക്കിനെ ഭൂമുഖത്തെ ഏറ്റവും ധീരയായ വനിതയെന്നാണ് നിര്‍മാണ കമ്പനി വിശേഷിപ്പിക്കുന്നത്. സഞ്ചാരി, സ്കൈഡൈവര്‍, യോഗ ഇന്‍സ്ട്രക്ടര്‍, ഹൈകര്‍, അഡ്വഞ്ചര്‍ എന്നിങ്ങനെ വിവിധ മേഖലകളിൽ വിദഗ്‌ധയാണ് ലുഡ്വിക്.
Story Highlight: Emirates’ viral ad on top of Burj Khalifa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here