Advertisement

കുടചൂടി ബുർജ് ഖലീഫ; മഴയെ സ്വാഗതം ചെയ്ത് ദുബായ് കിരീടവകാശിയും

December 27, 2022
Google News 4 minutes Read

ദുബായിൽ കഴിഞ്ഞ രണ്ട് ദിവസമായി മഴ പെയ്യുയാണ്. ഈ പശ്ചാത്തലത്തില്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വിഡിയോ വൈറലായി. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ കുടചൂടുന്ന വിഡിയോ ആണ് ഹംദാന്‍ പങ്കുവച്ചത്.

തന്റെ ‘ഫാസ്3’ (https://www.instagram.com/faz3/) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഹംദാൻ ഈ ഗ്രാഫിക് വിഡിയോ ദൃശ്യം പങ്കുവയ്ച്ചത്. യു.എ.ഇയിലുടനീളം ഇന്നലെ മുതൽ മഴ പെയ്യുന്നുണ്ട്. ചൂടിൽനിന്ന് വലിയ ആശ്വാസം ലഭിച്ചതോടെ മഴച്ചിത്രങ്ങളും വിഡിയോകളുമായി മഴയെ ആഘോഷമാക്കുകയാണ് യു.എ.ഇയിലെ താമസക്കാർ. ഹംദാന്റെ വിഡിയോയ്ക്കും നിരവധി പേരാണ് ലൈകും കമന്റും റീപോസ്റ്റുമായി സപ്പോർട്ട് നൽകുന്നത്.

Read Also: സൗദിയിൽ ഇനി മഞ്ഞ് പെയ്യും കാലം; തണുപ്പ് കൂടും

Story Highlights: Dubai’s Burj Khalifa ‘splits open’ to reveal giant umbrella

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here