ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും ഇനി വാക്സിനായി രജിസ്റ്റർ ചെയ്യാം

ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും ഇനി വാക്സിനായി രജിസ്റ്റർ ചെയ്യാം. പാസ്പോർട്ട് ഉപയോഗിച്ചാണ് വാക്സിനായി രജിസ്റ്റർ ചെയ്യേണ്ടത്.
വിദേശകൾക്ക് കോവിൻ ആപ്പിലൂടെ വാക്സിനായി രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷനിലൂടെയാകും വാക്സിനായി സ്ലോട്ടുകൾ ലഭിക്കുക. വിദേശികൾക്ക് വാക്സിൻ നൽകാനുള്ള തീരുമാനം രാജ്യത്ത് ഇതാദ്യമായാണ്.
അതേസമയം, കേരളത്തിൽ വാക്സിൻ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. സംസ്ഥാനത്ത് വാക്സിനേഷൻ യജ്ഞം നടത്താൻ തീരുമാനിച്ചതിന് പിന്നാലെ ഉടലെടുത്ത വാക്സിൻ പ്രതിസന്ധി തുടരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നിങ്ങനെ അഞ്ച് ജില്ലകളിൽ വാക്സിൻ പൂർണമായി തീർന്നു. വളരെ കുറച്ച് വാക്‌സിന്‍ മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. ബുധനാഴ്ച്ചയോടെയെ ഇനി വാക്സിൻ ലഭ്യമാകുകയുള്ളുവെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി.
അങ്ങനെയെങ്കിൽ വാക്‌സിന്‍ ക്ഷാമം കാരണം പല കേന്ദ്രങ്ങളിലും നാളെ വാക്‌സിനേഷന്‍ മുടങ്ങും.വാക്‌സിന്‍ സ്റ്റോക്കുള്ള കേന്ദ്രങ്ങളില്‍ പൂര്‍ണമായും നല്‍കി തീര്‍ക്കാനാണ് തീരുമാനം. സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. ഇന്ന് 2,49,943 പേർക്കാണ് വാക്സിൻ നൽകാനായത്.
Story Highlight: foreigners vaccination india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here