ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (09-08-2021)

കേരളത്തിന്റെ പുനരധിവാസ പദ്ധതി രാജ്യത്തിന് മാതൃകാപരമെന്ന് റവന്യൂമന്ത്രി.പ്രകൃതി ദുരന്തങ്ങളിൽ കേരളത്തിന് ലഭ്യമാകുമായിരുന്ന വിദേശസഹായം തടഞ്ഞത് കേന്ദ്ര സർക്കാരാണെന്ന് റവന്യുമന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു.
അതേസമയം പ്രളയ പുനരധിവാസത്തിൽ സർക്കാർ പൂർണ്ണമായും പരാജയപെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
ബത്തേരിയിലെ കോഴ വിവാദം; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്
സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കും. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുക. ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ചിനുമുന്നില്‍ ഫോണ്‍ ഹാജരാക്കാത്തതിനാലാണ് ഇരുവര്‍ക്കുമെതിരെ കേസെടുക്കുന്നത്. കേസിലെ പ്രധാന തെളിവായ ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഇവര്‍ക്ക് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നു. തെളിവ് നശിപ്പിക്കല്‍ അടക്കം ചുമത്തിയാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നത്.
രഖിലിന്റെ സുഹൃത്തിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും; ഹാജരാകാന്‍ നോട്ടീസ്
മാനസയുടെ കൊലപാതകത്തില്‍ പ്രതി രഖിലിന്റെ സുഹൃത്ത് ആദിത്യനെ കസ്റ്റഡിയിലെടുക്കാനൊരുങ്ങി പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ആദിത്യന് ാെപലീസ് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം. രഖിലുമായി നടത്തിയ ബിഹാര്‍ യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം
കോയമ്പത്തൂരില്‍ മലയാളി സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍
കോയമ്പത്തൂരില്‍ മലയാളി സ്ത്രീയുടെ മൃതദേഹം ഹോട്ടല്‍മുറിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. ഗാന്ധിപുരം ക്രോസ്‌കട്ട് റോഡിലെ ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാട്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണാരംഭിച്ചു.
കെപിസിസി പുനസംഘടന; മുതിര്‍ന്ന നേതാക്കളുമായി സുധാകരന്റെ കൂടിക്കാഴ്ച ഇന്ന്
കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിലെ നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് നടക്കും. മുതിര്‍ന്ന നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സാധ്യതാ പട്ടിക തയാറാക്കി നേതാക്കള്‍ വൈകാതെ തന്നെ ഡല്‍ഹിക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.
Story Highlight: today’s headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here