ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന്റെ തുറന്ന സംവാദത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന്റെ തുറന്ന സംവാദത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്ര സുരക്ഷ എന്ന വിഷയത്തിലാണ് സംവാദം. ഉന്നതതല സംവാദത്തിൽ അധ്യക്ഷതത വഹിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൊവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരെ സ്മരിച്ച് മൗനം ആചരിച്ചുകൊണ്ടാണ് സംവാദം ആരംഭിച്ചത്. ഭീകരത, കടൽക്കൊള്ള എന്നിവയ്ക്കായി സമുദ്ര പാതകളെ ദുരുപയോഗം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവാദത്തിനിടെ പറഞ്ഞു.
സമുദ്രങ്ങൾ പൈതൃകത്തിന്റെ ഭാഗമാണെന്നും രാജ്യാന്തര വ്യാപാരത്തിന്റെ ജീവനാഡികളാണ് സമുദ്ര പാതകളെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ “സാഗർ” എന്ന സമുദ്ര പദ്ധതി പ്രധാനമന്ത്രി അവതരിപ്പിച്ചു. സമുദ്ര സുരക്ഷയ്ക്കായി അഞ്ചിന അജണ്ടയും പ്രധാനമന്ത്രി അവതരിപ്പിച്ചു.
1) തടസങ്ങളില്ലാത്ത സ്വതന്ത്ര സമുദ്ര വ്യാപാരം നിയമപരമായ വ്യാപാരം ഉറപ്പിക്കും
2) തർക്കങ്ങൾ രാജ്യാന്തര നിയമങ്ങളുടെ അടിസ്ഥാനത്തിൽ സമാധാനപരമായി പരിഹരിക്കണം.
3) ഉത്തരവാദിത്ത സമുദ്ര കണക്ടിവിറ്റി പ്രോത്സാഹിപ്പിക്കണം
4) പ്രകൃതി ദുരന്തങ്ങൾ അടക്കം ഭീഷണികൾ നേരിടാൻ കൂട്ടായ ശ്രമമുണ്ടാകണം
5) സമുദ്ര പരിസ്ഥിതിയും, വിഭവങ്ങളും സംരക്ഷിക്കപ്പെടണം
Story Highlight: unsc modi open debate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here