ഐഎഫ്എഫ്കെ ഡിസംബറിൽ ; ഇത്തവണ തിരുവനന്തപുരത്ത് മാത്രം

ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ 10 മുതൽ 17 വരെ നടത്താൻ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ മേള ഇത്തവണ നടത്തുക. തിരുവനന്തപുരത്ത് മാത്രമാകും മേള സംഘടിപ്പിക്കുക.
Read Also: ചലച്ചിത്ര മേളയില്‍ പങ്കെടുക്കാത്തത് പ്രത്യേകിച്ച് റോളൊന്നും ഇല്ലാത്തത് കൊണ്ടെന്ന് സംവിധായകന്‍ ഷാജി എന്‍ കരുണ്‍
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാല് മേഖലകളിലായി സംഘടിപ്പിച്ചായിരുന്ന കഴിഞ്ഞ തവണ അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തിയത് .തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയുമായിരുന്നു മേള നടന്നത്.
Read Also: ഐഎഫ്എഫ്‌കെയുടെ പാലക്കാടന്‍ പതിപ്പ് ഇന്ന് അവസാനിക്കും
Story Highlight: 26th International Film Festival of Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here