Advertisement

മാനദണ്ഡങ്ങളില്‍ മാറ്റം; വാക്‌സിനെടുക്കാത്തവര്‍ക്ക് കടയില്‍ പോകാന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട

August 10, 2021
Google News 1 minute Read
lockdown criteria

സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങളിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 14ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ അന്‍പത് ശതമാനം വര്‍ധിപ്പിക്കും.

കടകളില്‍ പോകുന്നവര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയിലും ഇളവ് വരുത്തി. മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ വീട്ടിലില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് മറ്റുമാര്‍ഗമില്ലെങ്കില്‍ കടയില്‍ പോകാം.

ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാക്കുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. വഴിയോര കച്ചവടത്തിന് ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് അനുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയില്‍ മാസപൂജയ്ക്ക് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശിക്കാം. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് കടകളില്‍ പോകുന്നതിന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് തീരുമാനങ്ങള്‍.

അതേസമയം സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

READ ALSO: കൊവിഡ് വ്യാപനം: കേരളത്തിൽ ആശങ്ക തുടരുന്നതായി ആരോഗ്യമന്ത്രാലയം

സംസ്ഥാനത്തിനായി 5,11,080 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് എത്തുന്നത്. ലഭ്യമായ വാക്സിന്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു വരികയാണ്. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്സിനും 2,20,000 ഡോസ് കൊവാക്സിനുമാണ് ലഭ്യമായത്.

Story Highlight: lockdown criteria kerala, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here