Advertisement

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്.-03 ന്റെ വിക്ഷേപണം പരാജയപ്പെട്ടു

August 12, 2021
Google News 2 minutes Read
ISRO EOS-03 failed

​ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-03 ന്റെ വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാം ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ച സംഭവിച്ചത്. രണ്ട് തവണ മാറ്റിവച്ച വിക്ഷേപണ ദൗത്യമാണ് പരാജയപ്പെട്ടത്. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന് രാവിലെ 5.43 നാണ് ജി.എസ്.എൽ.വി.-എഫ് 10 റോക്കറ്റ് വിക്ഷേപണം നടത്തിയത്.

Read Also: സഹാറയുടെ ബുൾസ് ഐയ്ക്ക് ചൊവ്വയുമായി സാമ്യം; വൈറലായി ചിത്രങ്ങൾ

രാജ്യത്തെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹണമാണ് ഇ.ഒ.എസ്. – 03. 2268 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 18 മിനിറ്റിനകം ജി.എസ്.എൽ.വി.-എഫ് 10 റോക്കറ്റ് ഉപഗ്രഹണത്തെ ഭ്രമണപഥത്തിൽ എത്തിക്കുമെന്നായിരുന്നു കരുതിയിരുന്നത്.

റോക്കറ്റിന് 51.70 മീറ്ററാണ് നീളം. 416 ടൺ ഭാരവുമുണ്ട്.

Story Highlight: ISRO EOS-03 failed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here