കെ ടി ജലീലിന് വധ ഭീഷണി: സന്ദേശത്തില്‍ ഹംസ എന്നാണ് അജ്ഞാതന്‍ പരിചയപ്പെടുത്തുന്നത്

മുസ്ലിം ലീഗ് ചന്ദ്രിക വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ മുന്‍മന്ത്രി കെ.ടി ജലീലിന് വാട്ട്സാപ്പിലൂടെ വധ ഭീഷണി. ജലീലിനെതിരായ വധ ഭീഷണിക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. അതേസമയം സന്ദേശത്തില്‍ ഹംസ എന്നാണ് അജ്ഞാതന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇത് ഇയാളുടെ യഥാര്‍ത്ഥ പേരാണോയെന്നും വ്യക്തമല്ല.
നേരത്തെ ചന്ദ്രിക വിവാദം മാധ്യമ ശ്രദ്ധ നേടിയത് കെടി ജലീലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു. മുസ്ലിം ലീഗിന്റെ അനുഭാവിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നതെന്നാണ് സൂചന. ലീഗിനെതിരെ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും വാഹനത്തിന്റെ ബ്രേക്കൊന്ന് പോയാല്‍ മതിയെന്നും സന്ദേശത്തില്‍ മുന്നറിയിപ്പുണ്ട്.
മുസ്ലിം ലീഗിനെതിരെ സംസാരിക്കുമ്പോള്‍ ഇരിക്കുന്ന കൊമ്പാണ് ജലീല്‍ മുറിക്കുന്നതെന്ന് ഓര്‍ക്കണമെന്നും തറവാട് മാന്തുമെന്നും സന്ദേശത്തില്‍ പറയുന്നു. കോഴിക്കോട്, മലപ്പുറം ഭാഗഹങ്ങളിലുള്ളവരുടെ പ്രദേശിക ശൈലിയിലാണ് ഭീഷണിപ്പെടുത്തിയാള്‍ ഉപയോഗിച്ചിരിക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here