Advertisement

ഡൽഹി ക്യാപിറ്റൽസിന് ആശ്വാസം; ഐപിഎൽ രണ്ടാം പാദത്തിൽ ശ്രേയാസ് അയ്യർ കളിക്കും

August 12, 2021
Google News 2 minutes Read
shreyas iyer back from injury

പരുക്കേറ്റ് വിശ്രമത്തിലായിരുന്ന ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഇന്ത്യൻ മധ്യനിര താരവുമായ ശ്രേയാസ് അയ്യർ തിരികെയെത്തുന്നു. യുഎഇയിൽ നടക്കുന്ന ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിലൂടെയാണ് ശ്രേയാസ് വീണ്ടും ക്രിക്കറ്റ് പിച്ചിലേക്ക് തിരികെ എത്തുന്നത്. തോളിനേറ്റ പരുക്കിനെ തുടർന്നാണ് ഐപിഎലിൽ നിന്നടക്കം താരം വിട്ടുനിന്നത്. (shreyas iyer back injury)

കഴിഞ്ഞ വർഷം മാർച്ചിലാണ് ശ്രേയാസിന് പരുക്കേൽക്കുന്നത്. മാർച്ച് 23ന് ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിനിടെ തോളിനു പരുക്കേറ്റ താരം തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാവുകയും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റീഹാബിലിറ്റേഷനിൽ കഴിയുകയും ചെയ്തു. ഒരു കൊല്ലത്തോളം നീണ്ട റീഹാബിലിറ്റേഷനൊടുവിൽ താരം പൂർണമായും ഫിറ്റാണെന്ന് എൻസിഎ സർട്ടിഫിക്കറ്റ് നൽകി. ഇതോടെയാണ് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ടീമിൽ തിരികെയെത്തുമെന്ന് ഉറപ്പായത്. ടി-20 ലോകകപ്പ് നടക്കാനിരിക്കെ പരുക്കിൽ നിന്ന് മുക്തനായത് ശ്രേയാസിനും ആശ്വാസമാകും.

Read Also : ഐപിഎൽ രണ്ടാം പാദത്തിൽ വിദേശ താരങ്ങൾക്ക് ക്വാറന്റീനില്ല; ബബിൾ ലംഘിച്ചാൽ ശിക്ഷ

ശ്രേയാസ് അയ്യരുടെ അഭാവത്തിൽ ഇന്ത്യയിൽ നടന്ന ആദ്യ പാദ ഐപിഎൽ മത്സരങ്ങളിൽ ഋഷഭ് പന്താണ് ഡൽഹി ക്യാപിറ്റൽസിനെ നയിച്ചത്. ശ്രേയാസ് തിരികെ എത്തുകയാണെങ്കിൽ പന്ത് വീണ്ടും ടീമിൻ്റെ ഉപനായകനായേക്കും.

അതേസമയം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ശാർദുൽ താക്കൂറിന് പകരക്കാരനായി ഇന്ത്യൻ ടീമിൽ ഇഷാന്ത് ശർമ്മ ഇടം പിടിച്ചു.

ആദ്യ ടെസ്റ്റിൽ അഞ്ചാം ദിനം മഴ തടസപ്പെടുത്തിയതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ജയിക്കാൻ എല്ലാ സാധ്യതകളും ഇന്ത്യക്കൊപ്പമുണ്ടായിരുന്നെങ്കിലും മഴ വില്ലനായി. ലോഡ്സിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ജയിച്ച്‌ പരമ്പരയിൽ മേൽക്കൈ നേടുക എന്നതാണ് ഇരു ടീമുകളുടെയും ലക്ഷ്യം. ഇംഗ്ലണ്ട് ടീമിൽ പരുക്കേറ്റ സ്റ്റുവർട്ട് ബ്രോഡിന് പകരം മാർക്ക് വുഡ് ഇംഗ്ലണ്ട് നിരയിലുണ്ട്.

ആദ്യ ടെസ്റ്റിലേതു പോലെ ലോർഡ്സ് ടെസ്റ്റിൽ മഴ വില്ലനാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പറയുന്നത്. 22 ഡിഗ്രി സെൽഷ്യസിനടുത്തായിരിക്കും താപനില. ലോർഡ്സിലെ പിച്ച്‌ ബാറ്റിങിലും ബൗളിങിലും ഒരുപോലെ സഹായിക്കുന്നതായിരിക്കും.

Story Highlight: shreyas iyer back from injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here