സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ല

സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ.
ടി പി ആർ കുറഞ്ഞാൽ മാത്രമേ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവന്ന് സജി ചെറിയാൻ അറിയിച്ചു.
ടിപിആർ എട്ട് ശതമാനമെങ്കിലുമായാൽ തീയറ്ററുകൾ തുറക്കാം. വിനോദ നികുതി ഇളവ് നൽകുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും സജി ചെറിയാൻ അറിയിച്ചു.
സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടെന്ന് തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ പറയുന്നത് അനുസരിച്ചേ തീയറ്ററുകള്‍ തുറക്കൂ എന്നും ഫിയോക് ഭാരവാഹികള്‍ പറഞ്ഞു. ഫിയോകിന്റെ അടിയന്തര എക്സിക്യൂട്ടിവ് യോഗത്തിലായിരുന്നു തീരുമാനം.
Read Also: നികുതിയുടെ പേരിൽ വേട്ടയാടുന്നു; സർക്കാരിനെതിരെ തീയറ്റർ ഉടമകൾ
കൊവിഡ് സാഹചര്യത്തില്‍ തീയറ്റര്‍ തുറക്കാത്തത് കടുത്ത പ്രതിസന്ധി ഉണ്ടാക്കുകയാണ്. തീയറ്റര്‍ ഉടമകള്‍ വലിയ പ്രതിസന്ധിയിലാണെന്നും ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും സംഘടന മുമ്പ് സർക്കാരിനെ അറിയിച്ചിരുന്നു. തീയറ്ററുകള്‍ വിറ്റ് നടപടി ഒഴിവാക്കാനുള്ള സാഹചര്യം ഇപ്പോള്‍ നടക്കുന്നില്ല.
Story Highlight: theaters wont open soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here