ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ ആർ.ബി ശ്രീകുമാറടക്കം നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക മേനോന്റെ സിംഗിൾ ബഞ്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ആർ.ബി ശ്രീകുമാർ, വിജയൻ, ബി.എസ് ജയപ്രകാശ്, തമ്പി എസ് ദുർഗാനന്ദ എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. വ്യവസ്ഥകോളെടെയാണ് ഈ നാല് പേർക്കും ജാമ്യം അനുവദിച്ചത്. (isro conspiracy case HC)
സിബിഐ കെട്ടിച്ചമച്ച കേസാണ് ഇതെന്നായിരുന്നു പ്രതികളുടെ വാദം. തങ്ങൾക്ക് പ്രായമായതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ജോലിയുടെ ഭാഗമായാണ് തങ്ങൾ പ്രവർത്തിച്ചതെന്നും പ്രതികൾ കോടതിയിൽ പറഞ്ഞിരുന്നു.
Read Also : ഐഎസ്ആർഒ ചാരക്കേസ് : ആര്‍.ബി.ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്ന് നമ്പി നാരായണന്‍
എന്നാൽ ഗൂഢാലോചന കേസിന് പാകിസ്താനുൾപ്പെടെയുമായി ബന്ധമുണ്ടെന്നും രാജ്യ വിരുദ്ധ ഗൂഢാലോചനയാണ് നടന്നതെന്നും സിബിഐ വാദിച്ചു. രാജ്യാന്തര ബന്ധം തെളിയിക്കാൻ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും സിബിഐ കോടതിയിൽ അറിയിച്ചു. നമ്പി നാരായണൻ, ഫൗസിയ ഹസൻ, മറിയം റഷീദ എന്നിവരും കേസിൽ പ്രതികൾക്കെതിരെ കക്ഷി ചേർന്നിരുന്നു .
Story Highlight: isro conspiracy case HC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here