Advertisement

കൊവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിലേക്ക്

August 13, 2021
Google News 2 minutes Read
mansukh mandaviya

കേരളത്തിലെ കൊവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള സംഘം തിങ്കളാഴ്ച കേരളത്തിലെത്തും. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രതിരോധന നടപടികള്‍ വിപുലീകരിക്കാനാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം.(mansukh mandaviya)

ഈ മാസം 16, 17 തിയതികളിലായാണ് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ സന്ദര്‍ശനം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നാല്പത് ശതമാനം കേസുകളും കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് പത്ത് ശതമാനത്തില്‍ മുകളില്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം.

കേരളത്തിലെത്തുന്ന സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനും എന്‍സിഡിസി മേധാവി ഡോ. എസ്.കെ സിങും സംഘത്തിലുണ്ടാകും. നേരത്തെ കേന്ദ്രത്തില്‍ നിന്നുള്ള സംഘം കേരളത്തിലെത്തി എട്ടുജില്ലകള്‍ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനം കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന വിമര്‍ശനവും സംഘം മുന്നോട്ടുവച്ചിരുന്നു. രോഗവ്യാപനം കൂടുതലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേന്ദ്രസംഘം സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

Read Also : നേസല്‍ കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.
ഇതിനിടെ ഭാരത് ബയോടെകിന്റെ മൂക്കിലൊഴിക്കുന്ന (നേസല്‍ വാക്സിന്‍) കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി. വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെകിന് അനുമതി ലഭിച്ചിട്ടുണ്ട്.

Story Highlight: mansukh mandaviya visit kerala, covid kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here